നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിലെ സൂപ്പർടെക് സൂപ്പർനോവയിൽ റേവ് പാർട്ടി നടത്തിയതിന് 35 കോളേജ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. സൂപ്പർനോവയിൽ മയക്കുമരുന്ന് ഉപയോഗിച്ചുള്ള പാർട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികളെക്കുറിച്ച് സൊസൈറ്റിയിലെ താമസക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പാർട്ടി നടക്കുന്ന ഫ്ലാറ്റിൽ നിന്ന് ആരോ മദ്യക്കുപ്പി വലിച്ചെറിഞ്ഞതിനെത്തുടർന്ന് നോയിഡയിലെ സെക്ടർ 94 ലെ സൂപ്പർടെക് സൂപ്പർനോവ താമസക്കാര്‍ ഒത്തുകൂടുകയായിരുന്നു. തര്‍ക്കത്തിന് ശേഷമാണ് തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചത്. അവിവാഹിതർക്ക് 500 രൂപയും പങ്കാളികളുമായി വരുന്നവര്‍ക്ക് 800 രൂപയുമായി പാർട്ടിക്ക് പ്രവേശന ഫീസ് ഈടാക്കിയതായി ഫ്ലാറ്റിലെ താമസക്കാർ പറഞ്ഞു. വാട്സ് ആപ്പ് സന്ദേശങ്ങൾ വഴിയാണ് ക്ഷണങ്ങൾ അയച്ചത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ്, പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുകയും ഫ്ലാറ്റിൽ നിന്ന് നിരവധി മദ്യക്കുപ്പികൾ കണ്ടെടുക്കുകയും ചെയ്തു. അഞ്ച് സംഘാടകർ ഉൾപ്പെടെ 35 പേർക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥലത്ത് നിന്ന് ഹുക്കകളും വിലകൂടിയ മദ്യക്കുപ്പികളും കണ്ടെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.