കഞ്ചാവും നിരോധിത പാൻ മസാല ഉത്പന്നങ്ങളുമായി അച്ഛനും മകനും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടുകിലോ കഞ്ചാവും, നിരോധിത പാൻ മസാല ഉത്പന്നങ്ങളുമായി അച്ഛനെയും മകനെയും തലസ്ഥാന റൂറൽ ഡാൻസാഫ് ടീം പിടികൂടി പാലോട് പോലീസിന് കൈമാറി. മടത്തറ ഒഴുകുപാറ മുളമൂട്ടിൽ വീട്ടിൽ നിന്നു കൊല്ലായിൽ എസ്.എൻ.യു പി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നസീർ കുഞ്ഞ്, അവരുടെ മകൻ അൻഷാദ് എന്നിവരാണ് പിടിയിലായത്. രണ്ടു മാസം മുൻപാണ് ഇവർ കൊല്ലായിൽ വീട് വാടകയ്ക്ക് എടുത്തത്. അതേസമയം തമിഴ്നാട്ടിൽ നിന്നുമാണ് ഇവർക്ക് കഞ്ചാവും, പാൻ മസാലയും വില്പനക്കായി ലഭിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റിലായ നസീർ കുഞ്ഞിന് കൊല്ലായിൽ ജംഗ്ഷനിൽ ഒരു മുറുക്കാൻ കടയുണ്ട്. ഇവിടം കേന്ദ്രീകരിച്ചായിരുന്നു വില്പന നടത്തിയിരുന്നത്. മുൻപും ഇരുവർക്കും ചിതറ, പാലോട് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇവരുടെ വീട്ടിൽ പരിശോധന നടന്നത്. ജില്ലാ പോലീസ് മേധാവി കിരൺ നാരായണനു കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പാലോട് എസ്.എച്ച്.ഒ അനീഷ് കുമാർ, എസ്.ഐ ശ്രീനാഥ്, ഡാൻസാഫ് ടീം എസ്.ഐ മാരായ ഷിബു, സജു, എ.എസ്.ഐ സതികുമാർ, എസ്.സി.പി.ഒ ഉമേഷ് ബാബു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പൊലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...