കോളേജ് അധ്യാപികയെ അച്ഛന്‍ അടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോളേജ് അധ്യാപികയെ അച്ഛന്‍ അടിച്ചുകൊന്നു. നോര്‍ത്ത് ബെംഗളൂരു കൊഡിഗെഹള്ളി സ്വദേശിയും സ്വകാര്യ കോളേജിലെ ഫാഷന്‍ ഡിസൈനിങ് വിഭാഗത്തില്‍ അധ്യാപികയുമായ ആര്‍. ആശ(32)യാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് ബംഗളൂരുവിലെ കൊടിഗെഹള്ളിയിലെ വസതിയില്‍ വച്ചാണ് 60 കാരനായ പിതാവ് അധ്യാപികയെ മര്‍ദിച്ചു കൊന്നത്. മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് ബിആര്‍ രമേശിനെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെ രമേശ്് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ആശ വീടിനുള്ളില്‍ തെന്നിവീണ് മരിച്ചെന്ന് അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാര്യയ്ക്കും മൂത്ത മകള്‍ ആശയക്കുമൊപ്പം ധനലക്ഷ്മി ലേഔട്ടിലെ വീട്ടില്‍ താമസിച്ചിരുന്ന രമേശ് ഭര്‍ത്താവുമായുള്ള വേര്‍പിരിയലില്‍ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. പോലീസ് നടത്തിയ പരിശോധനയിലാണ് മര്‍ദിച്ചു കൊന്നതായി കണ്ടെത്തിയത്. ചോദ്യം ചെയ്തപ്പോള്‍ രമേശ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മാതാപിതാക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെ, 2020-ല്‍ ആശ തനിക്ക് ഇഷ്ടമുള്ള ഒരാളെ വിവാഹം കഴിച്ചു. ഇരുവരും വിവാഹമോചനത്തിന് അപേക്ഷിച്ചതോടെ ആശ മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ തുടങ്ങി. ഇതിനെ ചൊല്ലി രമേശും ആശയും തര്‍ക്കിക്കുകയും അയാള്‍ മകളുടെ തലയില്‍ മരത്തടി കൊണ്ട് അടിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ രമേശിന്റെ ഭാര്യ മറ്റൊരു മുറിയിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...