വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ തുറക്കൽ – വെള്ളിയാഴ്​ചയിലെ യോഗത്തില്‍ കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകും ; മന്ത്രി ആര്‍. ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്​ഥാനത്ത്​ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്​ കൂടുതല്‍ കാര്യങ്ങള്‍ വെള്ളിയാഴ്​ചയിലെ പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ യോഗത്തില്‍ കൂടുതല്‍ മൂര്‍ത്തമായ തീരുമാനങ്ങളുണ്ടാകുമെന്ന്​ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. കോവിഡ്​ പ്രോ​േട്ടാകോളുമായി ബന്ധപ്പെട്ട എല്ലാ ജാഗ്രത സംവിധാനങ്ങളും ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളില്‍ ഒരുക്കും. ഇവ സ്​ഥാപനമേധാവികളുടെ യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്യും.

കോളേജ്​ തുറക്കുന്നതിന്​ മുമ്പ് കോളേജുകളില്‍ വാക്​സിനേഷന്‍ ഡ്രൈവ്​ നടത്താനുള്ള സാധ്യതകളും ആരായുന്നുണ്ട്​. ഇക്കാര്യം മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതിന്റെ പ്രായോഗികത സംബന്ധിച്ച്‌​ ആരോഗ്യവകുപ്പുമായി ആശയവിനിമയം നടത്തി വരികയാണെന്ന്​ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാക്​സിന്‍ നിബന്ധനയാണെങ്കിലും കോവിഡ്​ വന്നത്​ മൂലം വാക്​സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും ക്ലാസില്‍ പങ്കെടുക്കാം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു ക്ലാസിലെ പകുതിവീതമുള്ള കുട്ടികളെ അക്കാദമിക്​ സെക്ഷനുകളില്‍ കൈകാര്യം ചെയ്യാനാണ്​ ഉദ്ദേശിക്കുന്നത്​. സര്‍വകലാശാല കാമ്പസുകളിലെ ഇന്‍സ്​റ്റിറ്റ്യൂട്ടുകളും തുറക്കും.

കോളജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദൂര വിദ്യാഭ്യാസം സംവിധാനം പുനരാരംഭിക്കാനും നടപടി സ്വീകരിക്കും. ഓപണ്‍ സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിക്കുന്നതിന്​ കുറച്ചുകൂടി സമയം വേണമെന്നതിനാല്‍ ​മറ്റ്​ സര്‍വകലാശാലകള്‍ക്ക്​ വിദൂരവിദ്യാഭ്യാസം സംവിധാനം തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ട്​. ഗവേഷകര്‍ക്ക്​ ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യവുമൊരുക്കും.

കുട്ടികള്‍ വീട്ടിനുള്ളില്‍ ഓണ്‍ലൈന്‍ പഠന സംവിധാനത്തിലൂടെ കടന്നുപോകുമ്പോൾ  സംശയങ്ങള്‍ ദൂരീകരിക്കാനും ആശയവ്യക്തത വരുത്താനും ഒട്ടേറെ പരിമിതികള്‍ നേരിടുന്നുണ്ട്​. കുടുംബാന്തരീക്ഷത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ കുട്ടികളില്‍ വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്​. അതുകൊണ്ട്​ ഇവരെ കലാലയങ്ങളിലേക്ക്​ തിരികെയെത്തിക്കുന്നത്​ വളരെ പ്രധാന​പ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...