ജില്ല ശിശുക്ഷേമ സമിതിയുടെ വര്‍ണ്ണോത്സവം കോഴഞ്ചേരിയിൽ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ പതിനാലിന്റെ ശിശുദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ശിശുദിന കലോത്സവം ‘വര്‍ണ്ണോത്സവം’ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍, സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായി തുടങ്ങി. ഏഴുനൂറിലധികം വിദ്യാർത്ഥികൾ ഒന്നാം ദിവസം നടന്ന മൽസരങ്ങളിൽ വിവിധ സ്കൂളുകളിൽ നിന്നായി പങ്കെടുത്തു. വർണ്ണാഭമായ ചടങ്ങിൽ വിദ്യാർത്ഥികൾ വിവിധ കളറുകളിലുള്ള ബലൂണുകൾ പറത്തി ” വർണ്ണോൽസവം” ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അജിത്കുമാര്‍ ആർ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറാര്‍ ദീപു എ.ജി, പ്രോഗ്രാം കൺവീനര്‍ സി.ആര്‍. കൃഷ്ണക്കുറുപ്പ്, ജില്ല വിദ്യാഭ്യാസ ഓഫീസർ അനില ബി.ആർ, കോഴഞ്ചേരി ഗവ. ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക ഇഷാര ആനന്ദ്, കോഴഞ്ചേരി സെൻ്റ് തോമസ് ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക ആഷ.വി തുടങ്ങിയവർ സംസാരിച്ചു. നാളെ ( ഒക്ടോബര്‍ 27 ഞായർ ) രാവിലെ 9ന് വേദി ഒന്ന് പമ്പ (കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍) രജിസ്‌ട്രേഷന്‍. രാവിലെ 10.00ന്, പദ്യാപാരായണം, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയ സാഹിത്യ മത്സരങ്ങള്‍. ഇതേ തുടർന്ന് ഉപന്യാസം, കഥാരചന, കവിതാരചന മത്സരങ്ങള്‍. യു.പി, എല്‍.പി, എച്ച്.എസ്. എച്ച്.എസ്. എസ്. തലങ്ങളിലെ മത്സരങ്ങള്‍. വൈകിട്ട് നാലിന് സമാപനം.

മൽസര വിജയികൾ 
പ്രസംഗം : ഇംഗ്ലീഷ് ( എൽ .പി വിഭാഗം ) : ആൽവിൻ ഉല്ലാസ് ( ജി.എൽ .എൽ.പി സ്കൂൾ കാരംവേലി – ഒന്നാം സ്ഥാനം ), നിരഞ്ജന ഗിരീഷ് ( എം.ടി. എൽ.പി സ്കൂൾ കുഴിക്കാല – രണ്ടാം സ്ഥാനം ), ആതിര രജനീഷ് ( മൂന്നാം സ്ഥാനം )
——
പ്രസംഗം : ഇംഗ്ലീഷ് ( എച്ച്. എസ് വിഭാഗം ) സഞ്ജയ് എസ് ( സെൻ്റ് തോമസ് ഹൈസ്ക്കൂൾ തീരുമുല – ഒന്നാം സ്ഥാനം ) , എയിഡൻ ജോൺ കുറ്റിയിൽ ( ജി. എച്ച് .എസ്. എസ് കോന്നി – രണ്ടാം സ്ഥാനം) , ഭാഗ്യനാഥ് വി. ( ജി. വി എച്ച്. എസ് സ്കൂൾ കൂടൽ – മൂന്നാം സ്ഥാനം ) .
——
പ്രസംഗം : ഇംഗ്ലീഷ് (യു .പി. വിഭാഗം ) ഷെല്ലി ഷിബു (ഗവ .യു. പി. എസ് പുതുശ്ശേരിമല – ഒന്നാം സ്ഥാനം ) , ദുർഗ എസ് ( എൻ എസ് .എസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ് പന്തളം – രണ്ടാം സ്ഥാനം ) , ഹരി കിഷോർ വി.എസ് ( മൗണ്ട് ബഥനി ഹൈസ്ക്കൂൾ മൈലപ്രാ – മുന്നാം സ്ഥാനം )
——
ശാസ്ത്രീയ സംഗീതം : അഭിയ ( ജി. എസ്. എൻ. വി.എൽ.പി. എസ് ഉള്ളന്നൂർ – ഒന്നാം സ്ഥാനം ) , ശബരി രാജീവ് ( ഗവ. എൽ.പി. എസ് തെങ്ങമം ) , ശ്രീജാനകി ജി ( എൻ.എസ് എസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ് പന്തളം )
——-
ശാസ്ത്രീയ സംഗീതം ( യു.പി. വിഭാഗം ) . വിസ്മയ എം.വി ( ഗവ. എച്ച് എസ് ബ്ലൻഡ് സ്കൂൾ : ഒന്നാം സ്ഥാനം ) , ഗൗരിക ഡി. നായർ ( എൻ.എസ്. എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പന്തളം – പന്തളം – രണ്ടാം സ്ഥാനം ) , സഞ്ജയ് സുരേഷ് ( തെങ്ങമം യു. പി. എസ് – മൂന്നാം സ്ഥാനം ).
——-
ദേശഭക്തിഗാനം ( എൽ. പി വിഭാഗം ) ജി.എൽ.എൽ.പി.സ്കൂൾ കാരംവേലി – ഒന്നാം സ്ഥാനം ) , എൻ. എസ്. എസ് ഇംഗ്ലീഷ് മോഡൽ യു.പി.എസ് പന്തളം – രണ്ടാം സ്ഥാനം ) , എം.ടി. എൽ .പി.എസ് തോട്ടപ്പുഴശ്ശേരി – മൂന്നാം സ്ഥാനം ) .
——
ദേശഭക്തിഗാനം : (യു.പി വിഭാഗം ) എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പന്തളം – ഒന്നാം സ്ഥാനം ) , സെൻ്റ് മേരീസ് ഗേൾസ് ഹൈസ്ക്കൂൾ കോഴഞ്ചേരി – രണ്ടാം സ്ഥാനം ) , തെങ്ങമം യു. പി. എസ് ( മൂന്നാം വിഭാഗം ) .
——-
ദേശഭക്തിഗാനം : ഹൈസ്ക്കൂൾ വിഭാഗം : എം.ടി.എച്ച് എസ്. എസ് പത്തനംതിട്ട ( ഒന്നാം സ്ഥാനം) , നാരങ്ങാനം ജി. എച്ച്. എസ് എസ് ( രണ്ടാം സ്ഥാനം ) , ജി. എച്ച്. എസ്. എസ് കോന്നി (മൂന്നാം സ്ഥാനം )
——-
പ്രസംഗം : മലയാളം ( എൽ.പി. വിഭാഗം ) നിയതി ജെ. ( ഗവ. എൽ.പി.എസ് തോട്ടുവ – ഒന്നാം സ്ഥാനം ) , ദക്ഷ ടി. ദീപു ( ജി.എൽ.പി എസ് അട്ടച്ചാക്കൽ – രണ്ടാം സ്ഥാനം ) , അദികേശ് വിഷ്ണു ( ജി.എൽ.പി.എസ് അട്ടച്ചാക്കൽ- മൂന്നാം സ്ഥാനം )
——-
പ്രസംഗം ( യു.പി. വിഭാഗം )
ലാവണ്യ അജീഷ് ( സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ കോഴഞ്ചേരി – ഒന്നാം സ്ഥാനം ) , ലാവണ്യ എസ് ദിനേശ് ( കോന്നി ഗവ: ഹൈസ്ക്കൂൾ – രണ്ടാം സ്ഥാനം ) , ലിസോൺ ലിൻ ( സെൻ്റ് ജോർജ്ജ് ഹൈസ്കൂൾ കിഴവള്ളൂർ – മുന്നാം സ്ഥാനം ) , ഉപന്യ കൃഷ്ണ ആർ ( ഇടയാറൻമുള എ.എം.എം .എച്ച് .എസ് .എസ് – മൂന്നാംസ്ഥാനം ) .
——-
പ്രസംഗം : മലയാളം ( ഹൈസ്ക്കൂൾ വിഭാഗം ) അൽക്ക മേരി ബിജു ( കൊടുമൺ ഹൈസ്ക്കൂൾ – ഒന്നാം സ്ഥാനം ) , അനന്യ നിനേഷ് ( മണിയാർ ഹൈസ്ക്കൂൾ – രണ്ടാം സ്ഥാനം ) , ശ്രീലക്ഷമി വേണു ( സെൻ്റ് ജോർജ്ജ് ഹൈസ്ക്കൂൾ – മൂന്നാം സ്ഥാനം ).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....