മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പ് ; അഡ്വ. വർഗീസ് മാമൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബിജെപി സഖ്യകക്ഷിയായ അജിത് പവാറിന്റെ പാർട്ടിയിലേക്ക് രണ്ട് എംഎൽഎമാർക്ക് 50 കോടി വീതം വാഗ്ദാനം ചെയ്തു എന്നതിന്റെ പേരിൽ തോമസ്കെ തോമസിന്റെ മന്ത്രിസ്ഥാനം നിഷേധിച്ച മുഖ്യമന്ത്രിയുടെ ധാർമികത ദേവ ഗൗഡയുടെ ജനതാദൾ കേരളത്തിൽ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കിയും മാത്യു ടി തോമസ് എംഎൽഎ മുന്നണിയിൽ ഒപ്പം നിർത്തിയിരിക്കുന്നതിന്റെയും ധാർമികത വെളിപ്പെടുത്തണമെന്നും ഈ കാര്യത്തിൽ മുഖ്യമന്ത്രി കാണിക്കുന്ന ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകുമെന്നും യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായ ശ്രീ വർഗീസ് മാമൻ പ്രസ്താവിച്ചു.

കർണാടകയിൽ ബിജെപിയുടെ സഖ്യകക്ഷിയും കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാരിൽ അഖിലേന്ത്യ പ്രസിഡന്റ് ദേവഗൗഡിയുടെ മകൻ കുമാരസ്വാമി കേന്ദ്രമന്ത്രിയായിരിക്കുന്ന ജനതാദൾ എസ് എന്ന പാർട്ടിയുടെ പ്രതിനിധി കൃഷ്ണൻകുട്ടിയെയാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് മന്ത്രിസഭയിൽ നിലനിർത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്നും ഇതു കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും വർഗീസ് മാമൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് പറയുന്ന വാക്കിൽ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ കൃഷ്ണൻകുട്ടിയെയും മാത്യു ടി തോമസിനെയും ഇടതുമുന്നണിയിൽ നിന്നും പുറത്താക്കുവാൻ ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...