വർണ്ണാഭമായ ശിശുദിനറാലിയും പൊതുസമ്മേളനവും പത്തനംതിട്ടയിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ശിശുദിനറാലിയും പൊതുസമ്മേളനവും നടന്നു. നവംബർ 14ന് രാവിലെ എട്ടിന് കളക്ട്രേറ്റ് അങ്കണത്തിൽ എ.എസ്.പി ബിനു ആർ. പതാക ഉയർത്തി. കളക്ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ശിശുദിനറാലി ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി. രാജപ്പൻ ഫ്ളാഗ് ഓഫ് ചെയ്തു. ശിശുദിനറാലി സെൻട്രൽ ജംഗ്ഷൻ വഴി പത്തനംതിട്ട മാർത്തോമ ഹയർ സെക്കണ്ടൻ്ററി സ്കൂളിൽ സമാപിച്ചു. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കുട്ടികളുടെ പ്രസിഡൻ്റ് ലാവണ്യ അജീഷ് (കോഴഞ്ചേരി സെൻ്റ് തോമസ് ഗേൾസ് ഹൈസ്കൂൾ) അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി നിയതി ജെ. (തോട്ടുവ ഗവ. എൽ.പി.എസ്) പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കർ ലാവണ്യ എസ്. ലിനേഷ് (കോന്നി ഗവ. ഹൈസ്ക്കൂൾ) മുഖ്യപ്രഭാഷണം നടത്തി. ജില്ല കളക്ടർ എസ്. പ്രേം കൃഷ്ണൻ ഐ.എ.എസ് ശിശുദിന സന്ദേശം നടത്തി. ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡൻ്റ് അജിത് കുമാർ ആർ.ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ജിജി മാത്യൂ സ്കറിയ, ഹെഡ്മിസ്ട്രസ് അജി എം.ആർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

സെക്രട്ടറി ജി.ജി.പൊന്നമ്മ, ജില്ല ജോയിൻ്റ് സെക്രട്ടറി സലിം പി ചാക്കോ, ട്രഷറാർ ദീപു ഏ.ജി, ദക്ഷ റ്റി.ദീപു, എസ്.മീരാ സാഹിബ്, റെജി കെ.ജി, ദക്ഷ റ്റി ദീപു (അട്ടച്ചാക്കൽ ഗവ.എൽ.പി.എസ്) സ്വാഗതവും ആദികേശ് വിഷ്ണു (കാരംവേലി ഗവ. എൽ.പി.എസ് ) നന്ദിയും പറഞ്ഞു. ശിശുദിനാഘോഷങ്ങൾക്ക് മുന്നോടിയായി കോഴഞ്ചേരിയിൽ നടന്ന വർണ്ണോസവ വിജയികൾക്കും ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ പന്തളം എൻ.എസ്. എസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ് ( ഒന്നാം സ്ഥാനം ), തോട്ടുവ ഗവ. എൽ.പി.എസ് (രണ്ടാം സ്ഥാനം), കാരംവേലിഗവഎൽ.പി.എസ് (മുന്നാംസ്ഥാനം) സ്കൂളുകൾക്ക് ക്ലീൻ്റിൻ്റെ പേരിലുള്ള
ട്രോഫികളും, ശിശുദിനറാലിയിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച പത്തനംതിട്ട മാർത്തോമ ഹയർ സെക്കണ്ടൻ്ററി സ്കൂൾ (ഒന്നാം സ്ഥാനം) , പത്തനംതിട്ട സെൻ്റ് മേരീസ് ഹൈസ്ക്കൂൾ ( രണ്ടാം സ്ഥാനം ) , പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ (മൂന്നാം സ്ഥാനം) ട്രോഫികളും
ചടങ്ങിൽ വിതരണം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...