മുലപ്പാല്‍ കുടിച്ച കുട്ടികളില്‍ കോവിഡ് ബാധിക്കില്ല

For full experience, Download our mobile application:
Get it on Google Play

കുട്ടികള്‍ക്ക് കോവിഡ് വാക്‌സീന്‍ വൈകുമെന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധര്‍. കുട്ടികളില്‍ കോവിഡ് ഗുരുതരമാകാറില്ല എന്നതാണ് പ്രധാന കാരണം. ലോകത്ത് കോവിഡ് മൂലമുള്ള കുട്ടികളിലെ മരണനിരക്ക് 0.1 ശതമാനം മാത്രമാണ്. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ കുട്ടികള്‍ക്കായുള്ള വാക്‌സീന്‍ വിപണിയിലെത്തൂവെന്നാണ് ലോകാരോഗ്യ സംഘടനയടക്കം വിലയിരുത്തുന്നത്.

നിലവില്‍ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലുള്ള കമ്പനികളൊന്നും 12 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സീന്‍ ഉടനെയൊന്നും പ്രതീക്ഷിക്കേണ്ട. മരണനിരക്ക് കുറവാണെങ്കിലും കുട്ടികള്‍ കൂടുതലും രോഗവാഹകരാകുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് വാക്‌സീന്‍ ഉറപ്പായാല്‍ ഈ ഭീതിയും ഒഴിവാകും.

മുലപ്പാലില്‍നിന്നുള്ള കൊളസ്ട്രം ലഭ്യമായിട്ടുള്ള ആറുമാസത്തില്‍ താഴെ പ്രായമായ കുഞ്ഞുങ്ങളെ വൈറസ് ബാധിക്കാനിടയില്ല എന്നാണ് വിലയിരുത്തല്‍. മുതിര്‍ന്നവരെപ്പോലെ കുട്ടികള്‍ പതിവായി പുറത്തിറങ്ങേണ്ട സാഹചര്യമില്ല എന്നതും ആശ്വാസകരമാണ്.

എന്നാല്‍, കോവിഡ് ബാധിക്കുന്ന കുറച്ചു കുട്ടികളിലെങ്കിലും മള്‍ട്ടിപ്പിള്‍ ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കാണുന്നുണ്ട്. കോവിഡിനുശേഷം കരള്‍, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം സുഗമമല്ലാതാകുന്ന അവസ്ഥയാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...