പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച്‌ ആ​ശ​യ​കു​ഴ​പ്പം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മ​ണ്ണാ​ര്‍​ക്കാ​ട് യോ​ഗം ചേ​ര്‍​ന്നു

For full experience, Download our mobile application:
Get it on Google Play

മ​ണ്ണാ​ര്‍​ക്കാ​ട്: സൈ​ല​ന്‍​റ്​ വാ​ലി ദേ​ശീ​യോ​ദ്യാ​ന​ത്തിന്റെ ചു​റ്റും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച്‌ ആ​ശ​യ​കു​ഴ​പ്പം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മ​ണ്ണാ​ര്‍​ക്കാ​ട് യോ​ഗം ചേ​ര്‍​ന്നു. അ​ഡ്വ. എ​ന്‍. ഷം​സു​ദ്ദീ​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ രാ​ഷ്​​ട്രീ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേ​ര്‍​ന്ന​ത്. മേ​ഖ​ല​യു​ടെ വി​ശ​ദ​മാ​യ ക​ര​ട് രേ​ഖ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വ​നം വ​കു​പ്പ് നേ​ര​ത്തേ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്ലെ​ന്നും ബ​ഫ​ര്‍ സോ​ണ്‍ മേ​ഖ​ല​യാ​യ വ​ന​ഭൂ​മി​ക്ക് പു​റ​ത്ത് പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വ​രു​ന്നി​ല്ലെ​ന്നും നി​ല​വി​ല്‍ ആ​ശ​ങ്ക​പെ​ടേ​ണ്ട​തി​ല്ലെ​ന്നും നി​ല​വി​ലെ ബ​ഫ​ര്‍ സോ​ണ്‍ മേ​ഖ​ല ത​ന്നെ​യാ​ണ് പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക്കാ​യി നി​ര്‍​ദേ​ശം വ​ന്നി​ട്ടു​ള്ള​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ക​സ്​​തൂ​രി രം​ഗ​ന്‍ റി​പ്പോ​ര്‍​ട്ടു​മാ​യി നി​ല​വി​ല്‍ സൈ​ല​ന്‍​റ്​ വാ​ലി പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല അ​തി​ര്‍​ത്തി നി​ര്‍​ണ​യ പ്ര​ഖ്യാ​പ​ന​ത്തി​ന് ബ​ന്ധ​മി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ച്ചു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ ആ​ശ​ങ്ക വേ​ണ്ട​തി​ല്ലെ​ന്നും വി​ശ​ദ​മാ​യ ക​ര​ട് രേ​ഖ വ​ന്ന​തി​നു​ശേ​ഷം ദോ​ഷ​ക​ര​മാ​യ വ​ശ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ വി​പു​ല​മാ​യ പ്ര​ത്യേ​ക യോ​ഗം ചേ​രാ​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച അ​ഡ്വ. എ​ന്‍. ഷം​സു​ദ്ദീ​ന്‍ പ​റ​ഞ്ഞു. സൈ​ല​ന്‍​റ്​ വാ​ലി വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ഖു​റ ശ്രീ​നി​വാ​സ് ഐ.​എ​ഫ്.​എ​സ് മ​ണ്ണാ​ര്‍​ക്കാ​ട് ഡി.​എ​ഫ്.​ഒ കെ.​കെ. സു​നി​ല്‍ കു​മാ​ര്‍, അ​സി. വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്മാ​രാ​യ അ​ജ​യ് ഘോ​ഷ്, ആ​ശ ല​ത, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഇ.​കെ. ര​തി, റ​ഫീ​ഖ് പാ​റ​ക്കോ​ട്, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ ഉ​ണ്ണി​കൃ​ഷ്​​ണ​ന്‍, മൊ​യ്‌​തീ​ന്‍, കെ.​ടി. തോ​മ​സ്, ദേ​വ​രാ​ജ്, ബാ​ല​ന്‍ ക​ക്ക​ര, ടി.​വി. രാ​ജു, കെ.​കെ. രാ​ജ​ന്‍, എം. ​വ​ര്‍​ഗീ​സ് പങ്കെ​ടു​ത്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...