കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിങ് സ്റ്റേഷനിലെ കംഫർട്ട് സ്റ്റേഷൻ പൊട്ടി ഒഴുകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിങ് സ്റ്റേഷനിലെ കംഫർട്ട് സ്റ്റേഷൻ പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പരിഹരിക്കാൻ നടപടിയില്ല. നിരവധി ആളുകൾ വന്നുപോകുന്ന നഗരത്തിലെ പ്രധാന സ്ഥലമാണ് കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷനും പരിസരവും. പത്തനംതിട്ട ഭാഗത്തേക്കും പുനലൂർ പത്തനാപുരം ഭാഗത്തേക്കും പോകുന്ന ആളുകൾ ബസ്സ് കാത്ത് നിൽക്കുന്നതും ഇതിന് മുന്നിലാണ്. എന്നാൽ കംഫർട്ട് സ്റ്റേഷൻെറ പൈപ്പ് പൊട്ടി വരുന്ന വെള്ളം ഒഴുകി എത്തുന്നത് പുനലൂർ മൂവാറ്റുപുഴ റോഡിലേക്കാണ്.

വർഷങ്ങളായി പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട്. എന്നാൽ ഇത് പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ഇവിടെ നിന്നും ഒഴുകി ഇറങ്ങുന്ന മലിന ജലത്തിൽ ചവിട്ടിയാണ് ആളുകൾ ബസിൽ കയറുന്നത്. മാത്രമല്ല. അസഹനീയമായ ദുർഗന്ധവും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മുൻപ് ചെറിയ രീതിയിൽ മാത്രം ഉണ്ടായിരുന്ന പൈപ്പിന്റെ ചോർച്ച ഇപ്പോൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. സ്‌കൂൾ കുട്ടികൾ അടക്കം ഈ മലിന ജലത്തിൽ ചവിട്ടിയാണ് സഞ്ചരിക്കുന്നത്. ഇത് ഗുരുതരമായ പല രോഗങ്ങൾക്കും കാരണമാകുമെന്നും യാത്രക്കാർ പറയുന്നു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാത്തതിൽ കോന്നിയിൽ എത്തുന്ന യാത്രക്കാരുടെ പ്രതിഷേധവും ശക്തമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗികളുടെ പുറത്ത് എലിയും പൂച്ചയുമൊക്കെ ടോം & ജെറി കളിക്കുന്നത് കണ്ടിട്ടുണ്ടോ?’; സർക്കാർ ആശുപത്രികളെ...

0
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ യു ജനീഷ് കുമാര്‍...

​എംബിബിഎസ് പഠനച്ചെലവ് കുറയുന്നു; ഫീസ് ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കോഴ്‌സ് ട്യൂഷന്‍ ഫീസ് ഇനി...

ആരെ പിന്തുണയ്ക്കും? വേൾഡ് കപ്പ് ഫൈനലിൽ മനസ്സ് തുറന്ന് ശശി തരൂർ; നിലപാട് ഇങ്ങനെ

0
തിരുവനന്തപുരം: ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ താന്‍ പിന്തുണയ്ക്കുന്ന ടീം ഏതാണെന്ന്...

സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ ഗൂഗിൾ; പിക്സൽ 11 സീരീസിലെ വിപ്ലവകരമായ മാറ്റങ്ങൾ പുറത്ത്.

0
ഗൂഗിൾ പിക്സൽ 10 സീരീസ് നേടിയ വൻ വിജയത്തിന് ശേഷം, സ്മാർട്ട്ഫോൺ...