ജനീവ: കോവിഡ് വൈറസിന്റെ സങ്കീര്‍ണ്ണമായ ഘട്ടം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന ചലവന് ടെഡ്രോസ് അഥനം ഗബ്രിയേസിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരിശോധനയും, സാമൂഹിക അകലം പാലിക്കലും മാത്രമാണ് കോവിഡിനെ തുരത്താനുള്ള പ്രധാന മാര്‍ഗങ്ങളെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ലോകജനതയ്ക്ക് ഒന്നാകെ ഈ മഹാമാരിയില്‍ നിന്ന് രക്ഷപ്പെടേണ്ടതുണ്ട്. എന്നാല്‍, കോവിഡ് അതിന്റെ ഭീതിജനകമായ ഘട്ടം കടന്നിട്ടില്ലെന്നതാണ് വസ്തുത. ചില രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും ആഗോളതലത്തില്‍ വൈറസ് വ്യാപനം വളരെ വേഗത്തിലാണ്.- ടെഡ്രോസ് അഥനം കൂട്ടിച്ചേര്‍ത്തു.