ഇനി ദിവസം തോറും പെട്രോള്‍, ഡീസല്‍ വില ഉയരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇനി ദിവസം തോറും പെട്രോള്‍, ഡീസല്‍ വില ഉയരും. കഴിഞ്ഞ മേയ് മുതല്‍ നിര്‍ത്തിവെച്ച പെട്രോള്‍, ഡീസല്‍ പ്രതിദിന വിലനിര്‍ണയം പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ വൈകാതെ പുനരാരംഭിച്ചേക്കും. അന്താരാഷ്‌ട്ര ക്രൂഡോയില്‍ വില കുറയുന്ന പശ്ചാത്തലത്തിലാണിത്. നാണയപ്പെരുപ്പം പിടിച്ചുനിറുത്താന്‍ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ മേയ് 22നാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ അവസാനമായി പെട്രോള്‍, ഡീസല്‍വില പരിഷ്‌കരിച്ചത്.

അന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 110.78 ഡോളറും ഇന്ത്യയുടെ വാങ്ങല്‍ വില (ഇന്ത്യന്‍ ബാസ്‌കറ്റ്) 110.98 ഡോളറുമായിരുന്നു. ഇപ്പോള്‍ ബ്രെന്റ് ക്രൂഡ് വില 85.57 ഡോളര്‍. ഇന്ത്യയുടെ വാങ്ങല്‍വില 82.23 ഡോളര്‍. ഇക്കാലത്തിനിടെ ബ്രെന്റ് ഒരുവേള 82 ഡോളറിലേക്കും ഇന്ത്യന്‍ ബാസ്‌കറ്റ് 59 ഡോളറിലേക്കും കുറഞ്ഞിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ക്രൂഡ് വില കുറഞ്ഞതിന് ആനുപാതികമായി ആഭ്യന്തര ഇന്ധനവില കുറയ്ക്കാതിരുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ വില്പനനഷ്‌ടം നികത്താന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അസംസ്കൃതവസ്തുക്കളുടെ വിലവര്‍ദ്ധനമൂലം ഉത്‌പാദനച്ചെലവേറിയത് കമ്പനികളെ ബാധിച്ചിട്ടുണ്ട്.

ഉത്‌പാദനച്ചെലവേറിയതിനാല്‍ നടപ്പുവര്‍ഷം ഏപ്രില്‍-സെപ്തംബറില്‍ പൊതുമേഖലാ എണ്ണ വിതരണക്കമ്പനികള്‍ നേരിട്ട നഷ്‌ടം 21,201.18 കോടി രൂപയാണ്. ഈ തുക കമ്പനികള്‍ക്ക് നഷ്‌ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ എല്‍.പി.ജി സബ്സിഡി ഇനത്തില്‍ 28,000 കോടി രൂപയുടെ ബാധ്യത എണ്ണക്കമ്പനികള്‍ക്കുണ്ടായിരുന്നു. ഇതും വീട്ടണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും 22,000 കോടി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. കഴിഞ്ഞ മേയ് മുതല്‍ പെട്രോള്‍, ഡീസല്‍ വില മാറാതെ തുടരുകയാണ്. നിലവില്‍ തിരുവനന്തപുരത്ത് പെട്രോളിന് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് വില.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...