തിരുവാഭരണയാത്രയുടെ പുണ്യം നിറച്ച് ജയദേവകുമാറിന്റെ ചിത്രപ്രദർശനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരീശസന്നിധിയിലേക്ക് കല്ലും മുള്ളും നിറഞ്ഞ ദുർഘടപാതയിലൂടെ തിരുവാഭരണവും വഹിച്ചുള്ള ക്ഷീണമറിയാത്ത യാത്രയുടെ ഭക്തിസാന്ദ്രവും അനുഭൂതിദായകവുമായ ഓരോ നിമിഷവും പുനർജനിക്കുകയാണ് ജയദേവകുമാറിന്റെ ക്യാമറകണ്ണിലൂടെ. ഭക്തർക്കായി അനുഗ്രഹീതമായ ജീവസ്സുറ്റ ചിത്രങ്ങൾ വീണ്ടും സമ്മാനിക്കുകയാണ് ശ്രദ്ധേയമായ ഒരുപാട് കേസുകൾ തെളിയിക്കുന്നതിൽ സംസാരിക്കുന്ന തെളിവുകളായി മാറിയ നിരവധി ചിത്രങ്ങൾ ഒപ്പിയെടുത്ത പോലീസ് ഫോട്ടോഗ്രാഫർ ജി ജയദേവകുമാറിന്റെ ക്യാമറ.

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് കൂടിയായ അദ്ദേഹത്തിന്റെ, തിരുവാഭരണഘോഷയാത്രയുടെ ചിത്രപ്രദർശനം ശനി വൈകിട്ട് 5 മണിക്ക് പന്തളം കൊട്ടാരം തിരുവാഭരണ നടപ്പന്തലിൽ പത്തനംതിട്ട ജില്ല പോലീസ് മേധാവി സ്വപിനിൽ മധുകർ മഹാജൻ ഐ പി എസ് ഉൽഘാടനം ചെയ്തു. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിലാണ് ഫോട്ടോപ്രദർശനം. ജീവൻ തുടിയ്ക്കുന്ന ചിത്രങ്ങൾ ഈശ്വരചൈതന്യം നിറഞ്ഞുനിൽക്കുന്നവയാണെന്നും ഭക്തരുടെ മനം നിറയ്ക്കുമെന്നും ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു.

പോലീസിന്റെ അഭിമാനമാണ് ഇത്തരം വ്യക്തിത്വങ്ങളെന്ന് ജയദേവകുമാറിനെ അഭിനന്ദിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷവും പ്രദർശനം നടത്തിയിരുന്നു. അന്ന് മകരവിളക്കിന്റെ സമയത്താണ് തുടങ്ങിയത്. ഇത്തവണ നേരത്തെ ആരംഭിച്ച പ്രദർശനം തീർത്ഥാടന കാലത്ത് മുഴുവനും നീണ്ടുനിൽക്കും. പന്തളംകൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി എൻ നാരായണവർമ്മ, ട്രഷറർ ദീപാ വർമ്മ, കമ്മിറ്റിയംഗം അരുൺ വർമ്മ, തിരുവാഭരണ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള , വലിയ കോയിക്കൽ ക്ഷേത്രം ഏ ഒ എസ് വിനോദ് കുമാർ, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി ആഘോഷ് വിസുരേഷ്, ഫോട്ടോഗ്രാഫർ ജി ജയദേവ് കുമാർ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...