തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഗജവീരനായിരുന്ന ശ്രീവല്ലഭ ചരണങ്ങളിൽ വിലയം പ്രാപിച്ച ശ്രീവല്ലഭ ദാസൻ ജയചന്ദ്രന്‍റെ 24-ാം മത് അനുസ്മരണം നടത്തി. ക്ഷേത്രത്തിന്‍റെ ഗരുഡമാട തറയുടെ കിഴക്ക് ഭാഗത്തായി പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ ഗജരാജകുമാരൻ ജയരാജന് ആനയൂട്ട് നടത്തി. പ്രത്യേകം പൂജകളും നടത്തി. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ശേഷം ഭാഗവത പാരായണം നടന്നു. ശ്രീവല്ലഭ ക്ഷേത്രത്തിൽ വിഷുദർശനത്തിന് നൂറുകണക്കിന് ഭക്തജനങ്ങളെത്തി. അന്നേ ദിവസം രാത്രി ശ്രീവല്ലഭ സ്വാമിയേയും മഹാസുദർശനമൂർത്തിയേയും ആനപ്പുറത്തേറ്റി കാഴ്ചശ്രീബലിയും നടന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033