മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണവും വിശ്വദീപം അവാർഡ് സമർപ്പണവും നവംബര്‍ 22 വൈകിട്ട് 3 മണിക്ക് പത്തനംതിട്ടയില്‍  

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എഴുത്തുകൂട്ടം സാംസ്കാരികവേദിയും പുത്തൻകാവ് മാത്തൻ തരകൻ ട്രസ്റ്റും ചേർന്ന് നടത്തുന്ന മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണവും വിശ്വദീപം അവാർഡ് സമർപ്പണവും പുസ്തകപ്രകാശനവും നവംബര്‍ 22 വൈകിട്ട് 3 മണിക്ക്  പത്തനംതിട്ട വൈഎംസിഎ ഹാളിൽ നടക്കും. പുത്തൻകാവ് മാത്തൻ തരകൻ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ വിശ്വദീപം പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ സക്കറിയയ്ക്കാണ്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 3ന് നടക്കുന്ന കവിസമ്മേളനത്തിൽ പ്രമുഖ കവികൾ പങ്കെടുക്കും. കവി വാഴമുട്ടം മോഹനൻ അധ്യക്ഷത വഹിക്കും.

4ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം സക്കറിയയും പുത്തൻകാവ് മാത്തൻ തരകൻ സ്മാരക പ്രഭാഷണം ഡോ.ജോസ് പാറക്കടവിലും നിർവഹിക്കും. എം.ജി. സർവ്വകലാശാല സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ മുൻ ഡയറക്ടർ മാടവന ബാലകൃഷ്ണപിള്ള സക്കറിയയ്ക്ക് പുരസ്കാരം സമ്മാനിക്കും. ട്രസ്റ്റ് ചെയർമാൻ പോൾ മണലിൽ അധ്യക്ഷത വഹിക്കും. ട്രസ്റ്റ് സെക്രട്ടറി ഫാ.ബിജു പി. തോമസ് പ്രശസ്തി പത്രം കൈമാറും. എഴുത്തുകാരായ കെ. രാജഗോപാൽ, പ്രീത് ചന്ദനപ്പള്ളി, ഡോ. നിബുലാൽ വെട്ടൂർ, ഡോ.തോമസ് കുരുവിള, വിനോദ് ഇളകൊള്ളൂർ, ഷൈലജ കുമാരി, ആശ കുറ്റൂർ, ലിൻസൺ വർഗീസ്, ഹരീഷ് റാം എന്നിവർ പ്രസംഗിക്കും. യോഗത്തിൽ സി.എസ്. മണിലാലിന്റെ നോവൽ ‘ഇലങ്കൈമരങ്ങൾ’, പ്രീത് ചന്ദനപ്പള്ളിയുടെ നോവൽ ‘ഗെമാറ മഗ്ദലേനയുടെ (സു)വിശേഷം’ രണ്ടാം പതിപ്പിന്റെ പ്രകാശനവും സക്കറിയ നിർവ്വഹിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...