ഗോത്രസാരഥി പദ്ധതിയിലെ ആശയകുഴപ്പം അകറ്റണമെന്ന് ജില്ലാവികസന സമിതി

For full experience, Download our mobile application:
Get it on Google Play

വയനാട്: ജില്ലയില്‍ ഗോത്രസാരഥി പദ്ധതി സുഗമമായി നടത്തിപ്പിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പട്ടിക വര്‍ഗ്ഗം, വിദ്യാഭ്യാസ വകുപ്പുകള്‍ക്കിടയിലുമുളള ആശയ കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.

ജില്ലയിലെ അലംഭാവം കൊണ്ട് പദ്ധതി നടത്തിപ്പിന് തുക അനുവദിക്കപ്പെടാത്ത സാഹചര്യം ഒഴിവാക്കണമെന്ന് ടി. സിദ്ധീഖ് എം.എല്‍.എ നിര്‍ദ്ദേശിച്ചു. മാനദണ്ഡപ്രകാരം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നതെന്ന് ഉറപ്പാക്കണം.  അനിവാര്യമായ സങ്കേതങ്ങളെ മാത്രം തെരഞ്ഞെടുത്ത് ഏറ്റവും അടുത്തുളള വിദ്യാലയങ്ങളില്‍ എത്തിക്കുന്ന തരത്തില്‍ പദ്ധതി നടപ്പാക്കണമെന്നും വികസന സമിതി യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ജില്ലയുടെ വികസന വിഷയങ്ങളില്‍ വനം വകുപ്പ് സ്വീകരിക്കുന്ന സമീപനം തിരുത്തണം.   വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നില്ലെന്നത് ഗൗരവമായി കാണണം. ഇക്കാര്യം സര്‍ക്കാറിനെയും ചീഫ് സെക്രട്ടറിയെയും അറിയിക്കാന്‍ വികസന സമിതി യോഗത്തില്‍ ഒ.ആര്‍. കേളു എം.എല്‍.എ. നിര്‍ദ്ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...