ഇടപ്പരിയാരം എസ്.എൻ.ഡി.പി ഹൈസ്കൂളിൽ “കനി പന്തൽ” പരിപാടി നടന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കേരള സംസ്ഥാന കൃഷി വകുപ്പിന്റെ പോഷക സമൃദ്ധി മിഷന്റെ ഭാഗമായുള്ള “കനി പന്തൽ” പരിപാടിയുടെ ഉദ്ഘാടനം ഇടപ്പരിയാരം എസ്.എൻ.ഡി.പി ഹൈസ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതമ്മ തോമസ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി മാവ്, പ്ലാവ്, പേര, റംബുട്ടാൻ, ഞാവൽ, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷങ്ങൾ സ്കൂള്‍ വളപ്പില്‍ നട്ടുപിടിപ്പിച്ചു. വാർഡ് മെമ്പർ കെ.ജി.റെജി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ശൈലശ്രീ, കൃഷി അസിസ്റ്റന്റ് ജയശ്രീ ആർ., സജീവ് എം.റ്റി., സീനിയർ അസിസ്റ്റന്റ് അനുല എ., ഇക്കോ ക്ലബ്ബ് കൺവീനർ ബിജു ജി.നായർ, സ്റ്റാഫ് സെക്രട്ടറി റോബിൻ വർഗീസ്, മിനി കെ.ജെ, അനീഷ് പ്രഭാകർ, അനിത റ്റി., ഷീബ എസ്., സുമേഷ് എസ്., സ്കൂൾ ലീഡർ രഞ്ജുഷ ആർ., സ്പീക്കർ അൽക, സരിത എസ്. തുടങ്ങിയവർ പ്രസംഗിച്ചു.

ഗുണമേന്മയുള്ള ആഹാരം, ഭക്ഷ്യസുരക്ഷ, പരിസരം ഹരിതാഭമാക്കുക, കൃഷിയെ അറിയുക, വീട്ടിലും സ്കൂൾ വളപ്പിലും വിഷരഹിത ഫലങ്ങളുടെ ഉല്പാദനം നടത്തുക തുടങ്ങിയവയാണ് കനി പന്തൽ പരിപാടിയുടെ ലക്ഷ്യങ്ങൾ. പരിപാടിയുടെ ഭാഗമായി കനികളുടെ വിതരണവും നടന്നു. വാര്‍ഡ്‌ അംഗം മണി ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നപ്പോൾ കുട്ടികളോടൊപ്പം വഴിയോരത്ത് നട്ട ഒരു പേരമരത്തിൽ നിന്ന് ഇന്ന് കിട്ടിയ 118 പേരയ്ക്കകൾ ചടങ്ങിൽ കുട്ടികൾക്ക് വിതരണം ചെയ്തത് വ്യത്യസ്തയുണര്‍ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....