നാല് കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പുളിക്കീഴില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ല ഡാൻസാഫ് സംഘവും തിരുവല്ല സബ് ഡിവിഷൻ ഡാൻസാഫ് സംഘവും പുളിക്കീഴ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 4.208 കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായി. റായിഗഡ് സ്വദേശി സമീർ ഉമർ ഖാൻ (30) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ കടപ്ര ആലുംതുരുത്തിയിലെ വെയിറ്റിംഗ് ഷെഡിൽ നിന്നാണ് ഇയാൾ പിടിയിലായത്. ജില്ലയില്‍ കഞ്ചാവിന്റെ ചെറുകിട വില്പന നടത്തുന്നവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നതില്‍ പ്രധാനിയാണ് പിടിയിലായ സമീർ ഉമർ ഖാൻ എന്നും അന്വേഷണ സംഘം കണ്ടെത്തി.

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിന് ശേഷം അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി മരുന്ന് എത്തിക്കുന്നവരെയും ജില്ലയിൽ അത് വിപണനം നടത്തുന്നവരെയും പോലീസ് കർശനമായി നിരീക്ഷിച്ച് വരികയാണ്. ലഹരിക്കടത്ത്, കച്ചവടം, ഉപയോഗം എന്നിവക്കെതിരെയുള്ള കൂടുതൽ ശക്തമായ പരിശോധനകളും നടപടികളുമായി ഓപ്പറേഷൻ തൂഫാൻ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പുളിക്കീഴ് എസ്.എച്ച്.ഓ ഷഫീഖ്, സബ് ഇന്‍സ്പെക്ടര്‍ നൗഫൽ, ഡാൻസാഫ് എസ്.ഐമാരായ രാജീവ്, ഉണ്ണികൃഷ്ണൻ, അജികുമാർ, ഡാൻസാഫ് അംഗങ്ങളായ അഖിലേഷ്, സുജിത്, വിമൽ, പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ടോജോ തോമസ്, അഖിൽ, അവിനാഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...