കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ വി ലിഫ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നടുവട്ടത്ത് നിർമ്മിച്ച കോമൺ കിച്ചൺ അടുക്കള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അടുക്കളയിൽ ദീർഘനേരം ചെലവഴിക്കുന്നവരുടെ ജോലി ഭാരം ലഘൂകരിക്കുന്ന പദ്ധതിയാണ് കോമൺകിച്ചൻ. ഈ പദ്ധതി പ്രാവർത്തികമായതോടെ മറ്റുള്ള മേഖലകളിൽ സമയം ചെലവഴിക്കാനും സംരംഭക മേഖലയിലേക്ക് കടന്നു വരുന്ന സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള അവസരമൊരുങ്ങും. കോഴിക്കോട് കോർപറേഷൻ പരിധിയിലെ വനിതാ സംരംഭക ഗ്രൂപ്പുകൾ കോമൺ കിച്ചണ് ആവശ്യമായി വരുന്ന മൊത്തം പദ്ധതി തുകയുടെ 75% (പരമാവധി 3,75,000/- രൂപ) സബ്സിഡി ആയി ഗുണഭോക്തൃ ഗ്രൂപ്പിന് നല്കി. 2022-23 സാമ്പത്തിക വർഷത്തിൽ 13 കോമൺകിച്ചണുകളാണ് കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ആരംഭിക്കുന്നത്.
നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി ചടങ്ങിൽ അധ്യക്ഷയായിരുന്നു. കൗൺസിലർമാരായ രാജീവ്, ഗിരിജ ടീച്ചർ, ടി കെ ഷമീന, നവാസ് വാടിയിൽ, രജനി, മുൻ കൗൺസിലർ പേരോത്ത് പ്രകാശൻ, വ്യവസായ വികസന ഓഫീസർ ശ്രീജിത്ത് എം, എ.ഡി.എസ് പ്രസിഡന്റ് ഫാത്തിമത്ത് സുഹ്റ, സെക്രട്ടറി വിലാസിനി, വാർഡ് കൺവീനർ അനൂപ് മാസ്റ്റർ കെ.സി, അടുക്കള കോമൺ കിച്ചൻ സംരംഭക സഫീറ ടി.കെ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033