സോഷ്യൽ മീഡിയ പോസ്റ്റിൽ ഗുജറാത്തിൽ വർഗീയ സംഘർഷം ; എട്ട് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഗുജറാത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്. പാടാന്‍ ജില്ലയിലാണ് സംഭവം. സമൂഹ മാധ്യമത്തിലെ വിവാദ പോസ്റ്റിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ജൂലൈ 16 ന് രാത്രിയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബലിസാന ടൗണില്‍ നടന്ന സംഘര്‍ഷത്തിന് കാരണമായ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ ഉള്ളടക്കം പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’യെക്കുറിച്ചാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

”ഇതുവരെ ഇരുവിഭാഗത്തിലും പെട്ട പത്തുപേരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരു ഭാഗത്ത് നിന്ന് എട്ട് പേരെ തിങ്കളാഴ്ചയും എതിര്‍വശത്ത് നിന്ന് ഒരു കൃഷ് പട്ടേല്‍ ഉള്‍പ്പെടെ രണ്ട് പേരെ ചൊവ്വാഴ്ചയും അറസ്റ്റ് ചെയ്തു, ”ബാലിസാന പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജെഎസ് ചൗധരി പറഞ്ഞു. കസ്റ്റഡിയിലെടുത്ത പത്ത് പ്രതികള്‍ക്കെതിരെ കലാപം, ആക്രമണം, കൊലപാതകശ്രമം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചൗധരി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...