Sunday, July 6, 2025 5:47 am

ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ല്‍ മു​സ്​​ലിം ക​ച്ച​വ​ട​ക്കാ​രെ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്വാ​നം പരാജയപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ല്‍ മു​സ്​​ലിം ക​ച്ച​വ​ട​ക്കാ​രെ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്വാ​നം ത​ള്ളി ഉ​ഡു​പ്പി കാ​പ്പി​ലെ ഹൊ​സ മാ​രി​ഗു​ഡി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം. ക്ഷേ​ത്ര​ത്തി​നു​ മു​ന്നി​ല്‍ ഹി​ന്ദു​ത്വ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​ര്‍ ബ​ഹി​ഷ്​​ക​ര​ണ ബോ​ര്‍​ഡ്​ സ്ഥാ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ മു​സ്​​ലിം ക​ച്ച​വ​ട​ക്കാ​രി​ല്‍​നി​ന്ന്​ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങ​രു​തെ​ന്ന്​ ഹി​ന്ദു​ക്ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ബോ​ര്‍​ഡ്. എ​ന്നാ​ല്‍ ബ​ഹി​ഷ്ക​ര​ണാ​ഹ്വാ​നം വ​ക​വെ​ക്കാ​തെ ആ​ളു​ക​ള്‍ എ​ല്ലാ ക​ച്ച​വ​ട​ക്കാ​രി​ല്‍​നി​ന്നും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ത്സ​വം ക​ഴി​ഞ്ഞ​ദി​വ​സം സ​മാ​പി​ച്ചു. ഉ​ത്സ​വ​ത്തി​ല്‍ മു​സ്​​ലിം ക​ലാ​കാ​ര​ന്മാ​രു​ടെ ഷ​ഹ​നാ​യി വാ​ദ​ന​വും അ​ര​ങ്ങേ​റി. മു​സ്​​ലിം ക​ച്ച​വ​ട​ക്കാ​ര്‍​ക്ക്​ സ്റ്റാ​ള്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കാ​ന്‍ ക്ഷേ​ത്ര ക​മ്മി​റ്റി​യി​ലും ടൗ​ണ്‍​മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലി​ലും സം​ഘ്​​പ​രി​വാ​ര്‍ നേ​താ​ക്ക​ള്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന്​ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്ത്​ മു​സ്​​ലിം​ക​ള്‍​ക്ക്​ സ്റ്റാ​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ക്ഷേ​ത്ര​വ​ള​പ്പി​നു​ പു​റ​ത്താ​യാ​ണ്​ മു​സ്​​ലിം ക​ച്ച​വ​ട​ക്കാ​ര്‍ സ്റ്റാ​ള്‍ സ്ഥാ​പി​ച്ച​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് അമേരിക്കയിൽ സുപ്രധാന പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക്

0
ന്യൂയോര്‍ക്ക് : അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് അമേരിക്കയിൽ സുപ്രധാന...

ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

0
തൃശൂര്‍ : ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ യുവതി...

ട്രെയിനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി മരിച്ചു

0
ആലപ്പുഴ : ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് ചെത്തിലത്ത് ദ്വീപിൽ...

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....