വടകരയിലെ വർഗീയ പ്രചാരണം ; പോലീസ് കേസെടുത്തിട്ട് 20 ദിവസം, അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

വടകര: തിരഞ്ഞെടുപ്പിന്റെ തലേദിവസം പുറത്തുവന്ന വർഗീയ വാട്‌സാപ്പ് സന്ദേശം സംബന്ധിച്ച് വ്യക്തതവരുത്തുന്നതിൽ പോലീസ് നിസ്സംഗതപാലിക്കുന്നതായി ആക്ഷേപം. ആരോപണപ്രത്യാരോപണങ്ങളും വിശദീകരണങ്ങളുമായി എൽ.ഡി.എഫും. യു.ഡി.എഫും. മുന്നോട്ടുപോകുമ്പോൾ ഇത് ക്രമസമാധാനപ്രശ്നമായി മാറുമോയെന്നാണ് ആശങ്ക. വാട്‌സാപ്പ് സന്ദേശത്തിൽ വടകര പോലീസ് രജിസ്റ്റർചെയ്ത രണ്ടുകേസുകളിലും അന്വേഷണം ഇഴയുകയാണ്. ഏപ്രിൽ 25-ന് വൈകീട്ടാണ് തിരുവള്ളൂർ നിടുമ്പ്രമണ്ണ യൂത്ത് ലീഗിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളെന്നപേരിൽ സ്‌ക്രീൻഷോട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്.

വർഗീയചേരിതിരിവുണ്ടാക്കുന്ന സന്ദേശമെന്നാരോപിച്ച് എൽ.ഡി.എഫ്. ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനും പോലീസിനും പരാതിനൽകി. എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ സന്ദേശമെന്നപേരിലാണ് ഇത് പ്രചരിച്ചത്. യൂത്ത് ലീഗും മുഹമ്മദ് കാസിമും ഇത് നിഷേധിച്ചിരുന്നു. ഇങ്ങനെയൊരു വാട്‌സാപ്പ് ഗ്രൂപ്പ് ഇല്ലെന്നും വ്യാജമായി നിർമിച്ച് പ്രചരിപ്പിച്ചതാണെന്നും കാണിച്ച് യൂത്ത് ലീഗും കാസിമും പോലീസിൽ പരാതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

0
തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക്...

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

0
എറണാകുളം: വടക്കൻ പറവൂരിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് ആൺ സുഹൃത്ത് യുവതിയെ...

കെ.സി.എൽ മൂന്നാം സീസൺ : ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്

0
തിരുവനന്തപുരം: മൂന്നാം സീസണിന് ആവേശം പകർന്ന് ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങളാണ്...

മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...