‘എല്ലാപാർട്ടികളും നൽകുന്ന പരാതികൾ ഒരേ പോലെ പരിഗണിക്കുന്നില്ല’ ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്കാഗാന്ധി

For full experience, Download our mobile application:
Get it on Google Play

അമേഠി: എല്ലാപാർട്ടികളും നൽകുന്ന പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരേ പോലെ പരിഗണിക്കുന്നില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. എല്ലാ പാർട്ടികളും നൽകുന്ന പരാതികൾ ഒരേ പോലെ പരിഗണിക്കണമെന്നും പ്രിയങ്ക പറഞ്ഞു. മോദിക്കെതിരെ നടപടി വൈകുന്ന സാഹചര്യത്തിലാണ് പ്രിയങ്കയുടെ മറുപടി. ‘തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് അനുകൂല അന്തരീക്ഷമാണ്. റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസ് ജയിക്കും . അമേഠിയിൽ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. അമേഠിയിൽ ഇതിനു മുൻപും നെഹ്‌റുകുടുബത്തിനു പുറമെയുള്ളവർ എംപിമാരായിട്ടുണ്ട്. സതീഷ് ശർമ അടക്കമുള്ളവർ അമേഠിയിൽ ജയിച്ചു’ പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ റായ്ബറേലിയിലും അമേഠിയിലുമായി ചെറുതും വലുതുമായ 15 പൊതുയോഗങ്ങളിൽ എങ്കിലും പ്രിയങ്കാ ഗാന്ധി ദിവസേന പങ്കെടുക്കുന്നുണ്ട്. ഒരിടത്ത് മത്സരിക്കാതെ, പലയിടങ്ങളിൽ അതിവേഗം പാഞ്ഞെത്തുകയാണ് പ്രിയങ്ക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

0
തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക്...

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

0
എറണാകുളം: വടക്കൻ പറവൂരിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് ആൺ സുഹൃത്ത് യുവതിയെ...

കെ.സി.എൽ മൂന്നാം സീസൺ : ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്

0
തിരുവനന്തപുരം: മൂന്നാം സീസണിന് ആവേശം പകർന്ന് ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങളാണ്...

മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...