തലവടി ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണ്‍  ഈസ്റ്റർ ദിനത്തില്‍ കൂടുതല്‍ സജീവമായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല:  സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം തലവടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിൽ  പ്രവർത്തിച്ചു വരുന്ന കമ്മ്യൂണിറ്റി കിച്ചണ്‍  ഈസ്റ്റർ ദിനത്തില്‍ കൂടുതല്‍ സജീവമായി. 150 പേർക്ക് ഭക്ഷണപൊതി വിതരണം ചെയ്യുന്നതിനാവശ്യമായ സാധനങ്ങൾ സൗഹൃദ വേദി എത്തിച്ചിരുന്നു.

ബ്രഹ്മശ്രീ ആനന്ദൻ പട്ടമന നമ്പൂതിരി ആദ്യ പൊതിയിലേക്ക് ഭക്ഷണം വിളമ്പി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂബ് പുഷ്പാകരൻ , വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വർഗ്ഗീസ്, അജിത്ത് കുമാർ പിഷാരത്ത്, മണിദാസ് , അനിരുപ് എം , സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, സെക്രട്ടറി വിൻസൺ പൊയ്യാലുമാലിൽ, ട്രഷറാർ സുരേഷ് പരുത്തിക്കൽ ,സി.പി.എം ലോക്കൽ കമ്മിറ്റി അംഗം സുധീർ കെ.കെ എന്നിവർ ചേർന്ന്  ഭക്ഷണം പൊതിയാക്കി. സി.ഡി.എസ് ചെയർപെഴ്സൻ രത്നമ്മ ഗോപി, കെ.ടി.നന്ദകുമാർ കലവറശേരിൽ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള 6 അംഗ സംഘം പാചകം ചെയ്യുന്ന ഭക്ഷണം സന്നദ്ധ പ്രവർത്തകർ ആണ് 15 വാർഡുകളിലും ഭവനത്തിലെത്തി നിരാലംബർക്ക് നല്കിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...