ഉത്തർപ്രദേശിൽ സമൂഹ വിവാഹ തട്ടിപ്പ് ; സർക്കാർ ഉദ്യോഗസ്ഥർ അടക്കം 15 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ലക്നൗ: ഉത്തർപ്രദേശിൽ സമൂഹവിവാഹത്തിൽ നടന്ന തട്ടിപ്പിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെ 15 പേർ അറസ്റ്റിൽ. ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിഞ്ഞത്. ജനുവരി 25ന് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹവിവാഹം നടന്നത്.568 ദമ്പതികളാണ് അന്ന് വിവാഹിതരായത്. എന്നാൽ വധൂവരന്മാരായി വേഷമിടാൻ യുവതികളെയും യുവാക്കളെയും വാടകയ്‌ക്കെടുക്കുകയായിരുന്നു.

500 രൂപ മുതൽ 2000 രൂപ വരെ നൽകിയാണ് വാടകയ്‌ക്കെടുത്തത്. ‘ചില യുവതികൾക്ക് വരന്മാർ ഇല്ലായിരുന്നു. അവർ സ്വയം മാലയിട്ടു.’-ദൃക്സാക്ഷി പറഞ്ഞു.വരനായി വേഷമിടാൻ പണം വാഗ്ദാനം ചെയ്തതായി 19കാരൻ വെളിപ്പെടുത്തി. ‘ഞാൻ കല്യാണം കാണാനാണ് അവിടെ പോയത്. അവർ എന്നെ അവിടെ ഇരുത്തി. പണം തരാമെന്ന് പറഞ്ഞു. ഇത്തരത്തിൽ പലരെയും വരനായി വേഷം കെട്ടിച്ചു.’- കൗമാരക്കാരൻ പറഞ്ഞു. ബിജെപി എംഎൽഎ കേത്കി സിംഗ് ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ ശുപാർശ പിഎസ്‍സിക്ക് കൈമാറാതെ സർക്കാർ

0
തിരുവനന്തപുരം: പിഎസ്‍‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ...

വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ്

0
കൊച്ചി: ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ്...

കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് `സ്പൈഡർ സാബു’ പിടിയിൽ

0
തൃശൂർ: തൃശൂരിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് സാബു പിടിയിൽ. കൊടുങ്ങല്ലൂർ...

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
മാവേലിക്കര: മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. തെക്കേക്കര...