കോന്നിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം അശാസ്ത്രീയമെന്ന് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: നിരന്തരം അപകടങ്ങള്‍ നടക്കുന്ന കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം സര്‍വ്വത്ര അശാസ്ത്രീയത നിറഞ്ഞതെന്ന് യാത്രക്കാര്‍. ഏറെ പ്രതീക്ഷയോടെയാണ് കോന്നി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ഈ പദ്ധതിയെ ജനങ്ങള്‍ വരവേറ്റത്‌. എന്നാല്‍ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിലുള്ള സമയക്കുറവ് കാരണം വലിയ ഗതാഗതക്കുരുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മൂന്ന് സെക്കന്റ് സമയം മാത്രമാണ് വാഹനം കോന്നി സെന്‍ട്രല്‍ ജംഗ്ഷന്‍ കടന്നുപോകാന്‍ സിഗ്നലില്‍ നല്‍കിയിരിക്കുന്ന സമയം. എന്നാല്‍ ഈ സമയത്തിനുള്ളില്‍ രണ്ടോ മൂന്നോ വാഹനങ്ങള്‍ കടന്നുപോകുമ്പോഴേക്കും അടുത്ത സിഗ്നല്‍ ലൈറ്റ് തെളിയുകയും ഇത് ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യും.

കോന്നിയിലെ പ്രധാനപ്പെട്ട നാല് റോഡുകള്‍ സംഗമിക്കുന്ന ഭാഗത്താണ് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. വലിയ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റുകള്‍ വാഹന യാത്രക്കാര്‍ക്ക് കാണാന്‍ കഴിയാതെ വരുന്നതും ബുദ്ധിമുട്ടാകുന്നു. സംസ്ഥാന പാത നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം സെന്‍ട്രല്‍ ജംഗ്ഷനില്‍ വൃത്താകൃതിയില്‍ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുവാനായിരുന്നു നിര്‍മ്മാണം നടത്തിയ കെ.എസ്.റ്റി.പി ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വീതി കുറഞ്ഞ സ്ഥലമായതിനാല്‍ ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് സിഗ്നല്‍ സംവിധാനം സ്ഥാപിച്ചത്. എന്നാല്‍ ആകെ തകരാറിലായ ഈ സംവിധാനം കാരണം കോന്നി ഗ്രാമപഞ്ചായത്ത് ഭാണസമിതിയെയാണ് നാട്ടുകാര്‍ ഇപ്പോള്‍ പഴിക്കുന്നത്. ഇതിലും ഭേതം സിഗ്നല്‍ ലൈറ്റ് ഇല്ലാതിരിക്കുന്നതായിരുന്നു എന്നാണ് യാത്രക്കാരുടെ അഭിപ്രായം. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം ഭാഗങ്ങളില്‍ നിന്നും വന്നുപോകുവാന്‍ ആളുകള്‍ ഇപ്പോഴും ആശ്രയിക്കുന്നത് പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയെയാണ്. ഈ പാതയില്‍ കോന്നി സെന്‍ട്രല്‍ ജംഗ്ഷനിലെ കുരുക്ക് ഒഴിവാക്കാന്‍ കോന്നി പഞ്ചായത്ത് ഭരണസമിതി വര്‍ഷങ്ങളായി ട്രാഫിക് ഉപദേശക സമിതി കൂടി തീരുമാനങ്ങള്‍ എടുത്തിരുന്നു എങ്കിലും അവയെല്ലാം കടലാസില്‍ മാത്രമായി ഒതുങ്ങി പോയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...