കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും അപമാനിച്ചു , മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മൂലം വള്ളംകളി ജലോത്സവ സമിതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് മൂലം വള്ളംകളി ജലോത്സവ സമിതി. മുഖ്യമന്ത്രി വിഡി സതീശനെതിരെയാണ് ജലോത്സവ സമിതി രംഗത്തുവന്നിരിക്കുന്നത്. കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും മുഖ്യമന്ത്രി അപമാനിച്ചുവെന്ന് സമിതി എക്‌സിക്യൂട്ടീവ് അംഗം കെ ജി അരുണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ ചമ്പക്കുളത്ത് വൈകിട്ട് പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘അവധി നല്‍കുന്നത് അല്ല പ്രശ്‌നം. നല്‍കില്ലെന്ന ധിക്കാരപരമായ നിലപാടിലാണ് പ്രതിഷേധം. മുഖ്യമന്ത്രിയുടെ പ്രതികരണം എംഎല്‍എയുടെ മുഖത്തേറ്റ അടിയാണ്. ന്യായമായ ആവശ്യത്തെ തള്ളിക്കളഞ്ഞ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്.

ചമ്പക്കുളം മൂലം വള്ളംകളി കേവലം ഒരു കായിക മത്സരം മാത്രമല്ല. കുട്ടനാടിന്റെ ആത്മാവും ജനങ്ങളുടെ വികാരവുമാണ്. മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞതായി പുറത്തുവന്ന വാര്‍ത്ത ഗൗരവകരമാണ്. അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല’, എന്നായിരുന്നു കെ ജി അരുണ്‍ കുമാറിന്റെ വാക്കുകൾ. വിഷയത്തിൽ ചമ്പക്കുളം മൂലം ജലോത്സവം സമിതി മുന്‍ സ്‌പോണ്‍സര്‍ കമ്മറ്റി ചെയര്‍മാന്‍ അഗസ്റ്റില്‍ ജോസും പ്രതികരിച്ചു. മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണെന്നും,അവധി വേണമെന്നത് തീര്‍ത്തും ന്യായമായ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പുച്ഛത്തോടെയുള്ള മറുപടി പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിയുടെ നിലപാടില്‍ അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അഗസ്റ്റിന്‍ ജോസ് പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...