നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കോസ്റ്റല്‍ പോലീസ്, മറയന്‍ പോലീസ്, കോസ്റ്റല്‍ ഗാര്‍ഡ്, നേവി എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. നേവിയുടെ ഐഎന്‍എസ് കല്‍പ്പേനി തീരത്ത് തിരികെയെത്തി. എട്ടുമണിക്ക് ശേഷം നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ കടലില്‍ ഇറങ്ങി പരിശോധന നടത്തും. കപ്പലില്‍ ഇന്ത്യന്‍ നാവികസേനയുടെ പ്രത്യേക ഡൈവിംഗ് സംഘം സജ്ജമാണ്. ഡൈവിംഗ് നടത്തേണ്ട കൃത്യമായ സ്ഥലം നിര്‍ണ്ണയിക്കുന്നതിനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവുമായി നേവി ബന്ധപ്പെട്ടിട്ടുണ്ട്. കപ്പലിന് സമീപത്തായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ട് നിലയുറപ്പിച്ചിട്ടുമുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ട് നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഡൈവിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഗൗതം കൃഷ്ണയെ കാണാതായിട്ട് ഇന്ന് പനിനൊന്നാം ദിവസമാണ്.

ഇന്നലെ ഗൗതം കൃഷ്ണയുടെ വീട്ടില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എത്തിയിരുന്നു. തദ്ദേശവാസികളായ മത്സ്യ തൊഴിലാളികളെക്കൂടി തിരച്ചിലിന് ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോസ്റ്റ് ഗാര്‍ഡ് ഐ ജിയുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. തിരച്ചില്‍ സജീവമായി തുടരും. കോസ്റ്റല്‍ പോലീസിന് ഉള്ളത് പരിമിതമായ സൗകര്യങ്ങളാണെന്നും എല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് സഹായം നല്‍കാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. തിരച്ചിലുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ എംഎല്‍എയുമായി സംസാരിച്ചെന്നും ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...