കൊച്ചി : കർക്കിടക വാവ് പ്രമാണിച്ച് ബലി തർപ്പണത്തിന് എത്തുന്നവർക്ക് യാത്ര സുഗമമാക്കുന്നതിന് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ഓഗസ്റ്റ് 11 ചൊവാഴ്ച്ച തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് രാത്രി 11:15 നും 11.30 നും സർവീസ് ഉണ്ടായിരിക്കും. കൂടാതെ ഓഗസ്‌റ്റ് 12 ബുധനാഴ്ച്ച പുലർച്ചെ ആലുവയിൽ നിന്നും 5 നും 5.30 നും തൃപ്പൂണിത്തുറ ലേക്ക് സർവീസ് ഉണ്ടായിരിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. കര്‍ക്കിടക വാവ് പ്രമാണിച്ച് ഓഗസ്റ്റ് 12 ബുധനാഴ്ച കേരളത്തിൽ വിപുലമായ പിതൃതർപ്പണ ചടങ്ങുകൾ നടക്കും. തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ, വർക്കല പാപനാശം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ബലിയിടാൻ എത്തും. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡും ഗതാഗത വിഭാഗവും പ്രത്യേക ക്രമീകരണങ്ങളും സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]




























