Tuesday, April 8, 2025 8:18 pm

പുഷ്പഗിരി മെഡിക്കൽ കോളേജ് അധികൃതര്‍ 7.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം ; പത്തനംതിട്ട ഉപഭോക്ത കോടതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതര്‍ 7.30 ലക്ഷം രൂപ രോഗിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ പത്തനംതിട്ട ഉപഭോക്ത കോടതിയുടെ വിധി. തൊടുപുഴ മാത്തൻപറമ്പിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ വിജയമ്മയും അവരുടെ 5 മക്കളും ചേര്‍ന്നു തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി, അവിടുത്തെ നെഫ്രോളജിസ്റ്റായി ഡോ.മനു ജി കൃഷ്ണന്‍, തൊടുപുഴ ചാഴിക്കാടൻ ആശുപത്രി എന്നിവരെ എതിർ കക്ഷികളായി പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് ഈ വിധിയുണ്ടായത്.

തൊടുപുഴ ചാഴിക്കാട്ടു ആശുപത്രിയെയും പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തിയിരുന്നെങ്കിലും വേണ്ടത്ര തെളിവുകൾ ഈ ആശുപ്രതിക്കെതിരെ ഇല്ലാത്തതിനാൽ ഈ ആശുപ്രതിയെ കമ്മീഷൻ ശിക്ഷയില്‍ നിന്നൊഴിവാക്കി. വിജയമ്മയുടെ ഭർത്താവ് കൃഷ്ണൻകുട്ടിയെ ഡയബെറ്റികിന്റെയും കിഡ്നി സംബന്ധമായ അസുഖത്തിന്റെയും പേരിൽ തൊടുപുഴ ചാഴിക്കാടൻ ആശുപ്രതിയിൽ 2014 ൽ അഡ്മിറ്റ് ചെയ്തിരുന്നു. 2 -ാം എതിർകക്ഷിയായ ഡോ.മനു ജി കൃഷ്ണൻ ആ കാലഘട്ടത്തിൽ ചാഴിക്കാടൻ ആശുപത്രിയിലും ജോലി ചെയ്തിരുന്നു.

വളരെ ഗുരുതരമായ രോഗമുണ്ടായിരുന്ന കൃഷ്ണൻകുട്ടിയെ പുഷ്പഗിരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയാൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഡോ.മനു ജി കൃഷ്ണൻ മാറ്റുകയാണ് ചെയ്തത്. പുഷ്പഗിരി ആശുപത്രിയിൽ നെഫ്രോളജിസ്റ്റായി ജോലി ചെയ്തിരുന്ന ഡോ.മനുവിന്റെ ലക്ഷ്യം പുഷ്പഗിരി ആശുപ്രതിയ്ക്ക് കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയെന്നതു മാത്രമായിരുന്നു.13/06/2014 ൽ പുഷ്പഗിരി ആശുപത്രിയിൽ അഡ്മിറ്റാക്കിയ കൃഷ്ണൻകുട്ടി 23/06/2014 ൽ ആശുപത്രിയിൽ വച്ചു മരണപ്പെട്ടു. പുഷ്പഗിരി ആശുപത്രിയിൽ കാര്യാമായ ഒരു ചികിത്സയും കൊടുത്തിരുന്നില്ല.

ഇനിയും ഒരു ചികിത്സയും ആവശ്യമില്ലായെന്നും മരുന്നുകൾക്ക് രോഗിയെ രക്ഷപെടുത്താൻ കഴിയുകയില്ലായെന്നും തൊടുപുഴ ചാഴിക്കാടൻ ആശുപത്രിയിൽ വെച്ചുതന്നെ മനസ്സിലായിട്ടും ഡോ.മനു മെഡിക്കൽ എത്തിക്സിനു വിരുദ്ധമായി സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വച്ചുകൊണ്ട് രോഗിയെയും വീട്ടുകാരേയും പറഞ്ഞു വിശ്വസിപ്പിച്ചുകൊണ്ട് പുഷ്പഗിരി ആശുപത്രിയിലേക്ക് രോഗിയെ മാറ്റിയെന്നു കാട്ടിയുള്ള ഹര്‍ജിയിലാണ് സുപ്രധാന വിധി. ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർ കക്ഷികൾക്കു സമൻസ് അയച്ചെങ്കിലും പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപ്രതിയും ചാഴിക്കാടൻ ആശു പ്രതിയും മാത്രം ഹാജരായി കേസ്സ് നടത്തുകയാണു ചെയ്തത്.

മൂന്നാം കക്ഷിയായ ഡോ.മനു ജി കൃഷ്ണൻ സമൻസ് കൈപ്പറ്റിയെങ്കിലും കോടതിയിൽ ഹാജരായി കേസ്സ് നടത്താനും തയ്യാറായില്ല. ഇത് കോടതിയെ ധിക്കരിക്കുകയായിരുന്നെന്ന് കോടതി വിലയിരുത്തി. ഇരുകക്ഷികളുടേയും തെളിവുകളും വാദങ്ങളും പരിശോധിച്ച കമ്മീഷൻ തൊടുപുഴ ചാഴിക്കാടൻ ആശുപ്രതി ഒഴികെ മറ്റെല്ലാ എതിർകക്ഷികളും കുറ്റക്കാരാണെന്നു കണ്ടെത്തുകയാണു ചെയ്തത്. പുഷ്പഗിരി ആശുപ്രതി ചികിത്സാ ചിലവിലേക്ക് രോഗിയിൽ നിന്നും വാങ്ങിയ 2.25 ലക്ഷം രൂപാ തിരിച്ചുകൊടുക്കാനും 5 ലക്ഷം രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചിലവായും മൊത്തം 7,30,000 രൂപാ പുഷ്പഗിരി ആശുപ്രതിയും ഡോ. മനു ജി കൃഷ്ണനും ചേർന്ന് ഹർജികക്ഷികൾക്ക് കൊടുക്കാനാണ് കമ്മീഷൻ വിധി.

മെഡിക്കൽ എത്തിക്സിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ആശുപത്രികളും ഡോക്ടർമാരും പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും കമ്മീഷൻ വാക്കാൽ നിരീക്ഷികയുണ്ടായി. ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറ, മെമ്പർമാരായ എൻ.ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
പരിശീലന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ്...

തുണിത്തരങ്ങള്‍ക്ക് സ്പെഷ്യല്‍ റിബേറ്റ് ; ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
പത്തനംതിട്ട : ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിഷു, ഈസ്റ്റര്‍ ഖാദി...

ഓമല്ലൂര്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ക്രൈം മാപ്പിങ് പുസ്തകപ്രകാശനം നടത്തി

0
പത്തനംതിട്ട : ഓമല്ലൂര്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ക്രൈം മാപ്പിങ് പുസ്തകപ്രകാശനം...

ലഹരിക്കെതിരായ ജനകീയ കാമ്പയിൻ ; സംഘടനാസമിതി രൂപീകരണ യോഗം ശബരിമല ഇടത്താവളത്തില്‍ നടന്നു

0
പത്തനംതിട്ട : ലഹരിക്കെതിരായ ജനകീയ കാമ്പയിന്റെ ഭാഗമായി സംഘടനാസമിതി രൂപീകരണ യോഗം...