ഹോസ്റ്റലിൽ വിളമ്പിയ ചോറിൽ പുഴുവെന്ന് പരാതി ; സംഭവത്തിന് പിന്നിൽ സംശയമുണ്ടെന്ന് ഹോസ്റ്റൽ ഉടമ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നഗരത്തിലെ സ്വകാര്യ ഹോസ്റ്റലില്‍ വിളമ്പിയ ചോറില്‍ പുഴുവെന്ന് പരാതി. ഹോസ്റ്റലിലെ താമസക്കാരായ എട്ടു പേര്‍ ചേര്‍ന്ന് നല്‍കിയ പരാതി പാലാരിവട്ടം പോലീസ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൈമാറി. എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് നാലു മാസം മുമ്പ് പുറത്താക്കപ്പെട്ടയാളാണ് പരാതിക്ക് പിന്നിലെന്നാണ് ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍റെ വാദം. കൊച്ചി ചക്കരപ്പറമ്പിലുളള ദേവീകൃപ എന്ന ഹോസ്റ്റലില്‍ വിളമ്പിയ ചോറിലായിരുന്നു പുഴു കണ്ടെത്തിയതെന്നാണ് പരാതി. ഈ ദൃശ്യങ്ങളടക്കമുളള തെളിവുകളുമായാണ് ഹോസ്റ്റലിലെ താമസക്കാരനായ കിഷന്‍ കിഷോര്‍ മറ്റ് ഏഴ് താമസക്കാര്‍ കൂടി ചേര്‍ന്ന് ഒപ്പിട്ട് പരാതിയാണ് പാലാരിവട്ടം പോലീസിന് നല്‍കിയത്. മുമ്പും സമാനമായ പ്രശ്നം ഹോസ്റ്റലില്‍ ഉണ്ടായിട്ടുണ്ടെന്ന് മുന്‍പ് താമസക്കാരനായിരുന്ന അര്‍ജുന്‍ എന്ന യുവാവ് പറയുന്നു. ചോറില്‍ പുഴു ഉണ്ടായിരുന്നെന്ന കാര്യം ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍ കാസിം മുഹമ്മദ് സമ്മതിച്ചു. പുഴു എങ്ങനെ ഭക്ഷണത്തില്‍ വന്നെന്ന കാര്യം അറിയില്ലെന്നും അന്വേഷിച്ചു വരികയുമാണെന്നാണ് നടത്തിപ്പുകാരന്‍റെ വാദം. എന്നാല്‍ നാലു മാസം മുമ്പ് ഹോസ്റ്റലില്‍ നിന്ന് ഒഴിവാക്കിയ അര്‍ജുന്‍റെ നേതൃത്വത്തിലാണ് പോലീസില്‍ പരാതി നല്‍കിയതെന്നും ഇതില്‍ സംശയങ്ങളുണ്ടെന്നുമാണ് ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍റെ വാദം. പ്രശ്നത്തില്‍ നടപടിയെടുക്കേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണെന്നും പരാതി അവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പാലാരിവട്ടം പോലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...