വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി ; പ്രസവത്തിൽ കുഞ്ഞിൻ്റെ കൈക്ക് ചലന ശേഷി നഷ്ടപെട്ടെന്ന് മാതാപിതാക്കള്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. പ്രസവത്തിൽ കുഞ്ഞിൻ്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടെന്ന പരാതിയുമായി ആലപ്പുഴ റെയിൽവെ വാർഡ് സ്വദേശികളായ വിഷ്ണുവും അശ്വതിയും. ആറു മാസത്തിനുള്ളിൽ ഭേദമാകും എന്ന് ഡോക്ടർ ഉറപ്പു നൽകിയെങ്കിലും ഒരു വർഷമായിട്ടും ചലന ശേഷി തിരിച്ച് കിട്ടിയില്ല. കഴിഞ്ഞ ദിവസം ആരോപണം നേരിട്ട ഡോക്ടർ പുഷ്പക്ക് എതിരെ കുടുംബം പോലീസിൽ പരാതി നൽകി. കുട്ടിയുടെ വലതു കൈക്ക് ചലനശേഷി നഷ്ടപ്പെട്ടു എന്ന് കാര്യം ആദ്യം മറച്ചുവെച്ചു. മാതാപിതാക്കൾ സംശയമുന്നയിച്ചത്തോടെയാണ് കാര്യം പറയുന്നത്. നിലവിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. മൂന്ന് മാസത്തിനുള്ളിൽ മാറ്റമില്ലെങ്കിൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ വനിത ശിശു ആശുപത്രിയിലെ ഡോക്ടർക്ക് എതിരെ നടപടി വേണമെന്നും ആവശ്യപെട്ടിട്ടുണ്ട്. ഡിവൈഎസ്പി ക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി രൂപ ; ദിനേശ് ബീഡി സഹകരണ സംഘത്തിനെതിരെ...

0
തിരുവനന്തപുരം : തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടിരൂപ നൽകിയതിൽ...

വാഹനത്തിന്‍റെ പണയ തുക സംബന്ധിച്ച തർക്കം ; യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി

0
കൊച്ചി: വാഹനം പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിനെ കാറിലെത്തിയ സംഘം...

മെസിയുടെ പേരിലെ തട്ടിപ്പ് : അന്വേഷണ സംഘം ഫയലുകൾ ആവശ്യപ്പെട്ട് ഇന്ന് സർക്കാരിന് കത്ത്...

0
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക...

കൊല്ലത്ത് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി ; വ്യാപക തിരച്ചിൽ

0
കൊല്ലം: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. എഴുകോൺ പുത്തൻനട സ്വദേശി...