ഷാഫി പറമ്പിൽ എംപിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബിനെതിരെ പരാതി. ഷാഫി പറമ്പില്‍ എംപി, പാറക്കല്‍ അബ്ദുല്ല എംഎല്‍എ എന്നിവരെ ഭീഷണിപ്പെടുത്തിയതില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി ദുല്‍കിഫിലാണ് പരാതി നല്‍കിയിരിക്കുന്നത്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ എസ്‌ഐടി അന്വേഷണം തടസപ്പെടുത്താനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. എസ്പി മെറിന്‍ ജോസഫിനാണ് പരാതി നല്‍കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

റൂറല്‍ എസ്പിയുടെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്.പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗത്തില്‍, ഷാഫി പറമ്പിലിനെയും പാറക്കല്‍ അബദുല്ലയെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ എം.മെഹബൂബ് സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതി.ഇന്നലെ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനും കൊയിലാണ്ടി എംഎല്‍എയുമായ പ്രവീണ്‍ കുമാറും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടുമോ എന്ന ഭയമാണ് എം.മെഹബൂബിനെ കൊണ്ട് ഇത്തരത്തില്‍ സംസാരിപ്പിക്കുന്നതെന്നായിരുന്നു പ്രവീണ്‍ കുമാറിന്റെ പ്രതികരണം.കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും എസ്‌ഐടി അറസ്റ്റ് ചെയ്യുമെന്നും പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....