കോന്നി പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിനു കുമാറിനെതിരെ പരാതി ; റാന്നി സ്വദേശിയായ യുവതിയില്‍ നിന്നും 13.5 ലക്ഷം രൂപ തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണവും കാറും തട്ടിഎടുത്ത പോലീസ് ഉദ്യോഗസ്ഥന് എതിരെ റാന്നി സ്വദേശിയായ യുവതി പരാതി നൽകി. കോന്നി പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ആയി ജോലി ചെയ്യുന്ന തേക്കുതോട് സ്വദേശി ബിനു കുമാറിന് എതിരെ ആണ് യുവതി പരാതി നൽകിയത്. ഇയാൾ റാന്നി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ റാന്നി അങ്ങാടി സ്വദേശിയായ യുവതിയുമായി പരിചയപ്പെട്ടു. യുവതി ഒരു കാർ വാങ്ങുന്നകാര്യം ഈ അവസരത്തില്‍  പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്‍, തന്റെ കൈവശം കാർ ഉണ്ടെന്നും ഇത് നൽകാമെന്നും യുവതിയെ പറഞ്ഞ് ധരിപ്പിച്ച്  പതിമൂന്ന് ലക്ഷത്തി അൻപതിനായിരം രൂപ യുവതിയിൽ നിന്നും കൈപ്പറ്റി.

എന്നാല്‍ വാഹനമോ പണമോ തിരികെ നൽകാതെ ഇയാൾ പറ്റിക്കുകയായിരുന്നുവെന്ന്  യുവതി പരാതിയില്‍ പറയുന്നു. സ്വകാര്യ ബാങ്കിൽ നിന്നും എടുത്ത പണവും ഇയാൾക്ക് നൽകിയതായി യുവതി പറയുന്നു. ഇന്നോവ കാർ ആയിരുന്നു നൽകാമെന്ന് പറഞ്ഞത്. എന്നാൽ പിന്നീട് ബാങ്കിൽ നിന്നും കുടിശിക നോട്ടീസ് വീട്ടിൽ എത്തിയപ്പോൾ ആണ് യുവതി ചതി മനസിലാക്കുന്നത്. തുടർന്ന് വക്കീൽ മുഖാന്തിരം യുവതി റാന്നി കോടതിയിലും റാന്നി പോലീസ് സ്റ്റേഷനിലും കേസ് ഫയൽ ചെയ്യുകയായിരുന്നു.

ഈ പോലീസ് ഉദ്യോഗസ്ഥന് എതിരെ സ്ത്രീകളെ പറ്റിച്ച സംഭവത്തിൽ നിരവധി കേസുകൾ പല പോലീസ് സ്റ്റേഷനുകളിലും നിലവിൽ ഉള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇതിനാൽ കോന്നി പോലീസ് സ്റ്റേഷനിൽ മറ്റ് ജോലികൾ ഏൽപ്പിക്കാതെ ഡ്രൈവർ തസ്തികയിൽ ആണ് ഇയാൾ ജോലി ചെയ്ത് വന്നിരുന്നത്. പമ്പയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നപ്പോൾ അവധി എടുക്കാതെയും ഡ്യൂട്ടി ചെയ്യാതെയും ഇരുന്ന സംഭവത്തിൽ ഇയാൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...