വിവാഹമോചനക്കേസുമായി വരുന്ന യുവതികളെ ജോലിവാഗ്ദാനം ചെയ്ത് പീഡനം ; അഭിഭാഷകയ്ക്കും സുഹൃത്തിനുമെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദേശത്തും റെയില്‍വേയിലും ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവാവിനെതിരേ പരാതി. തൊടുപുഴ സ്വദേശി സനീഷിനെതിരേ 14 യുവതികളാണ് പോലിസില്‍ പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. ഇതില്‍ ഒരു യുവതിയുടെ അശ്ലീല വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയില്‍ പറയുന്നു. മയക്ക് മരുന്ന് നല്‍കിയാണ് ദൃശ്യം ചിത്രീകരിച്ചത്.

പ്രതി സനീഷിന്റെ കൂട്ടാളി നെയ്യാറ്റിന്‍കരയിലെ അഭിഭാഷകയ്ക്കുമെതിരെ യുവതികള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പ്രതിയായ സനീഷ് ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. എറണാകുളം വൈറ്റിലയില്‍ റോയല്‍ ഗാര്‍മെന്റ്‌സ് എന്ന സ്ഥാപനം നടത്തിയിരുന്ന സനീഷ് ഇതിന്റെ മറവിലാണ് തട്ടിപ്പും പീഡനവും നടത്തിയത്. സനീഷിന്റെ കൂട്ടാളിയായ അഭിഭാഷകയ്ക്ക് വരുന്ന വിവാഹ മോചന കേസുകളിലെ യുവതികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. അഭിഭാഷകയാണ് യുവതികളെ സനീഷിന്റെ അടുത്തേക്ക് അയച്ചിരുന്നത്.

വിവാഹ മോചനത്തിന് വരുന്ന യുവതികളോട് വിദേശത്തും റെയില്‍വേയിലും ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടെങ്കില്‍ സനീഷിനെ സമീപിക്കാന്‍ അഭിഭാഷക ആവശ്യപ്പെടും. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം ആദ്യ ഘട്ടത്തില്‍ പണവും പിന്നെ പാസ്‌പോര്‍ട്ടുകളും പ്രതികള്‍ കൈവശപ്പെടുത്തും. മൂന്നും നാലും ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. പണം നല്‍കി കഴിഞ്ഞാല്‍ പിന്നീട് വിളിച്ച്‌ വരുത്തി മയക്ക് മരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. അശ്ലീല ദൃശ്യങ്ങളും പകര്‍ത്തും. തട്ടിപ്പ് മനസിലാക്കി പണം തിരിച്ച്‌ ചോദിച്ചാല്‍ ദൃശ്യങ്ങള്‍ കട്ടി ഭീഷണിപ്പെടുത്തുന്നതായിരുന്നു പ്രതികള്‍ ചെയ്തിരുന്നത്.

സംഭവത്തില്‍ സനീഷിനൊപ്പം അഭിഭാഷകക്കെതിരേയും യുവതികള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനില്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. 17 ഓളം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് അഭിഭാഷക അയച്ച്‌ കൊടുത്തിരുന്നു. ഇതോടെയാണ് തട്ടിപ്പും പീഡനവും പുറത്തുവന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...