ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ കീഴ്ജീവനക്കാരിയെ അപമാനിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ കീഴ്ജീവനക്കാരിയെ അപമാനിച്ചതായി പരാതി. വകുപ്പിലെ അസി. എക്സിക്യുട്ടീവ് എന്‍ജിനിയറിനെതിരെയാണ് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി പരാതി കമ്മീഷണര്‍ക്ക് കൈമാറിയതിനെ തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും വകുപ്പുതല നടപടികളും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

ജീവനക്കാരിയുടെ പരാതിയില്‍ പറയുന്നത് : താന്‍ സെക്ഷന്‍ ഓഫീസില്‍ സ്ഥലം മാറി എത്തിയത് മുതല്‍ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മറ്റേതെങ്കിലും ഓഫീസിലേക്ക് സ്ഥലം മാറിപ്പോകാന്‍ നിര്‍ബന്ധിക്കുകയാണ്. ശരീരത്തെയും നിറത്തെയും കുറിച്ച്‌ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തും.

മുടി സ്‌ട്രെയിറ്റ് ചെയ്ത് സാരിയുടുത്ത് കൊണ്ട് ഓഫീസില്‍ വരണമെന്നും അദ്ദേഹം പി.എസ്.സി ഇന്റര്‍വ്യു ബോര്‍ഡില്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെപ്പോലുള്ളവരെ സര്‍വ്വീസില്‍ എടുക്കില്ലെന്നും പറഞ്ഞു. സഹപ്രവര്‍ത്തകരോട് സംസാരിച്ചാല്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ച്‌ അവിഹിത ബന്ധമാണോയെന്ന് ചോദിക്കും. ഒരിക്കല്‍ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ആലപ്പുഴയിലേക്ക് പോകാനാരുങ്ങിയപ്പോള്‍ താനും കാറില്‍ ഒപ്പം ചെല്ലാന്‍ മറ്റൊരു ജീവനക്കാരി വഴി അര മണിക്കൂറോളം നിര്‍ബന്ധിച്ചു. ചെല്ലാതിരുന്നതിന്റെ പേരില്‍ ഏറെക്കാലം മാനസികമായി പീഡിപ്പിച്ചു.

ഓഫീസ് രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നുവെന്ന് പറഞ്ഞ് ആക്രോശിച്ചിട്ടുണ്ട്. ലൈംഗിക ചുവയുള്ള തരത്തില്‍ നിരവധി തവണ സംസാരിച്ചിട്ടുണ്ട്. ചീഫ് എന്‍ജിനിയര്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ താന്‍ പറയുന്നതേ കേള്‍ക്കുവെന്ന് സ്ഥിരമായി പറയാറുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്കെതിരെ ഇറഗേഷന്‍ വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക്(അഡ്മിനിസ്‌ട്രേഷന്‍) പരാതി കൊടുത്തെങ്കിലും വാങ്ങിയില്ലെന്ന് ജീവനക്കാരി പറഞ്ഞു. പിന്നീടാണ്, ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പരാതി കൊടുത്തത്. ഈ ഉദ്യോഗസ്ഥനെതിരെ മറ്റ് പലരും സമാനമായ പരാതി നല്‍കിയിട്ടുണ്ടെന്നും ജീവനക്കാരി പറയുന്നു. എന്നാല്‍, ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തയ്യാറായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...