യുഎഇയിലെ മസാഫിയിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും

For full experience, Download our mobile application:
Get it on Google Play

ദുബായ്: ദിവസങ്ങളായി അനുഭവപ്പെട്ട കനത്ത ചൂടിനിടെ യുഎഇയിൽ കുളിർമഴ. മസാഫി മേഖലയിൽ ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴ വർഷവും അനുഭവപ്പെട്ടതോടെ ചൂടിൽ വലഞ്ഞിരുന്ന ജനങ്ങൾക്ക് ആശ്വാസമായി. മഴയെ വരവേറ്റ നാട്ടുകാരും പ്രവാസികളും റോഡരികിലും തുറസായ സ്ഥലങ്ങളിലും ഇറങ്ങി മഴ ആസ്വദിച്ച കാഴ്ചകളും ശ്രദ്ധേയമായി. മസാഫിയിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഴയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അത്തരം പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ നിർദേശിച്ചു.

അപ്രതീക്ഷിതമായി എത്തിയ മഴയെ ആഘോഷമാക്കി മാറ്റുകയായിരുന്നു യുഎഇയിലെ സ്വദേശികളും വിദേശികളും. നിരവധി പേർ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി മഴ നനഞ്ഞ് ആസ്വദിക്കുകയും കുടുംബസമേതം തുള്ളിച്ചാടി സന്തോഷം പങ്കിടുകയും ചെയ്തു. മഴയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...