പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എം.എല്‍.എയുടെ അടിയന്തിര പരിശോധന : നിർമ്മാണങ്ങളിലും പർച്ചേസിലും വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

​പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവർത്തനങ്ങളും വിവിധ നിർമ്മാണ പ്രവർത്തികളും വിലയിരുത്തുന്നതിനായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ടിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ പരിശോധന നടത്തി. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും എം.എൽ.എയ്ക്ക് ഒപ്പമുണ്ടായിരുന്നു. ജനറല്‍ ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങളും വികസന പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനിടെ ഗുരുതരമായ ആരോപണങ്ങളാണ് എച്ച്.എം.സി അംഗങ്ങളിൽ നിന്ന് ഉയർന്നുവന്നത്. കഴിഞ്ഞ 10 വർഷക്കാലമായി ആശുപത്രിയിൽ നടന്ന വിവിധ നിർമ്മാണ പ്രവർത്തനങ്ങളിലും ആശുപത്രി സാമഗ്രികൾ വാങ്ങിയതിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിൽ സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്നും എച്ച്.എം.സി അംഗങ്ങൾ ആവശ്യപ്പെട്ടു.

30 ശതമാനം മാത്രം നിർമ്മാണം പൂർത്തിയായ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ ഉദ്ഘാടനം ധൃതിപിടിച്ച് നിർവ്വഹിച്ചതിനെതിരെയും കടുത്ത വിമര്‍ശനമുയര്‍ന്നു. മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും അന്നത്തെ എം.എൽ.എ യുമായിരുന്ന വീണാ ജോര്‍ജ്ജാണ് അപൂർണ്ണമായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പദ്ധതി പൂർണ്ണതോതിൽ പൂർത്തിയാകാതെ ഉദ്ഘാടനം നടത്തിയത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളിലെ പോരായ്മകൾ പരിഹരിച്ച് രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, എച്ച്.എം.സി അംഗങ്ങളായ എ.സഗീർ, കെ. ജാസിംകുട്ടി, നഹാസ് പത്തനംതിട്ട, സി.കെ അർജ്ജുനൻ, റെനീസ് മുഹമ്മദ് എന്നിവർ എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...