കുറ്റിപ്പുറത്ത് ബസ് തല കീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം അക്വാപ്ലെയ്‌നിങ് ആണെന്ന് പ്രാഥമിക നിഗമനം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തല കീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം അക്വാപ്ലെയ്‌നിങ് ആണെന്ന് പ്രാഥമിക നിഗമനം. റോഡിനും ബസിൻ്റെ ടയറിനും ഇടയിൽ വെള്ളപ്പാളി രൂപപ്പെട്ടത് അപകടത്തിലേക്ക് നയിച്ചു. ഇതോടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. ബസ്സിൻ്റെ ടയറുകൾക്ക് തേയ്മാനം ഇല്ലെന്നും കണ്ടെത്തി. അന്വേഷണ സംഘം ബസിൻ്റെ വേഗത പരിശോധിക്കും. പോലീസ്, എംവിഡി, ദേശീയപാത അതോറിറ്റിയും എന്നിവര്‍ ചേർന്ന് അപകട സ്ഥലത്ത് ഇന്ന് സംയുക്ത പരിശോധന നടത്തും.

തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസാണ് കഴിഞ്ഞ ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിൽ ബസ് പൂർണ്ണമായും തകർന്നു. അപകടത്തിൽ ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു. ബസ്സിന്റെ അമിത വേഗതയും റോഡിൻ്റെ അശാസ്ത്രീയതയും കുറിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ അന്വേഷണം നടത്തി ഉടന്‍ റിപ്പോർട്ട് സമർപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...