എ.ഐ കാമറ ഉന്നതർക്കുനേരെ കണ്ണടക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി ; കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എ.ഐ കാമറകയിൽനിന്നും മന്ത്രിമാർ ഉൾപ്പെടെ ഉന്നതരെ ഒഴിവാക്കുന്ന മോട്ടോർവാഹന വകുപ്പിന്‍റെ നടപടിക്കെതിരെ പരാതി. തീരുമാനം വിവേചനപരമാണെന്ന് മനുഷ്യാവകാശ കമ്മീഷനിലാണ് പരാതി ലഭിച്ചത്. പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസ് രജിസ്റ്റർ ചെയ്തു.മലപ്പുറം സ്വദേശി മുർഷിദ് എം.ടി ആണ് പരാതി നൽകിയത്. മന്ത്രിമാരുടെയും അവരുടെ പൈലറ്റ് വാഹനങ്ങളും ഇടിച്ച് അപകടങ്ങളുണ്ടാകുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം കടുത്ത അനീതിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, എ.​ഐ കാ​മ​റ പദ്ധതി നടപ്പാക്കുന്ന കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ അന്തിമ ധാരണ പത്രം തയാറാക്കാത്ത സാഹചര്യത്തിൽ പിഴ ഉടൻ ഈടാക്കില്ലെന്നാണ് റിപ്പോർട്ട്. കാമറയുടെ ഉ​ദ്​​ഘാ​ട​നം കഴിഞ്ഞ മാസം 20നാണ് നടന്നത്. ഈ മാസം 19 വരെ പിഴ ഈടാക്കാതെ മുന്നറിയിപ്പ് നൽകാൻ മാത്രം നടപടി എടുക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.726 കാ​മ​റ​ക​ളി​ൽ 675 ഉം ​ഹെ​ൽ​മ​റ്റും സീ​റ്റ്​ ബെ​ൽ​റ്റും പി​ടി​കൂ​ടാ​നാ​ണ്. 25 എ​ണ്ണം ​നോ ​പാ​ർ​ക്കി​ങ്​ മേ​ഖ​ല​യി​ൽ വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും. സി​ഗ്​​ന​ൽ ലം​ഘ​ന​ത്തി​ന്​ 18 എ​ണ്ണ​മാ​ണു​ള്ള​ത്. അ​മി​ത​വേ​ഗം പി​ടി​കൂ​ടാ​ൻ വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ച​വ​യ​ട​ക്കം എ​​ട്ടെ​ണ്ണ​വും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്...

അയോധ്യ സംഭാവനക്കൊള്ള : ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് നൽകി എസ്‌ഐടി

0
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണ ആരോപണത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ...