സെൽഫി എടുക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ സിപി മാത്യു മർദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സെൽഫി എടുക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ ഡിസിസി പ്രസിഡന്റ് മർദിച്ചെന്ന് പരാതി. ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിനെതിരെ ആണ് പരാതി. കുമളിയിൽ നടന്ന പരിപാടിയിൽ ഡോ ശശി തരൂർ എംപിക്കൊപ്പമാണ് പ്രവർത്തകൻ സെൽഫി എടുക്കാൻ ശ്രമിച്ചത്. യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിന്റെ പ്രചരണത്തിനിടെയായിരുന്നു സംഭവം. പരിപാടിക്കിടെ തിക്കും തിരക്കും ഉണ്ടായിരുന്നു. വേദിയിൽ നിരവധി പേർ കയറിയിരുന്നു. പരിപാടി തുടങ്ങുന്നതിന് മുൻപ് കുറച്ച് പേർ വേദിയിൽ നിന്നിറങ്ങി മാറണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്ന് കൂടുതൽ ആളുകൾ വേദിയിലേക്ക് എത്തുകയും ശശി തരൂരുമായി സെൽഫി എടുക്കാൻ ശ്രമിക്കുകയും ചെയ്തു.

ഇതിനിടെയാണ് വണ്ടിപ്പെരിയാർ മുൻ മണ്ഡലം പ്രസിഡന്റായിരുന്ന മഹേഷ് സെൽഫി എടുക്കാൻ ശ്രമിച്ചത്. ഇത് കണ്ട് സിപി മാത്യു അദേഹത്തെ തല്ലുകയും തള്ളിവിടുകയും ചെയ്യുകയായിരുന്നു. സിപി മാത്യു മഹേഷിനെ തള്ളിവിടുന്നത് കണ്ട പ്രവർത്തകർ ഇത് ചോദ്യം ചെയ്ത് രംഗത്തെത്തി. പ്രവർത്തകരോടും സിപി മാത്യു തട്ടിക്കയറുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളെ കണ്ടതോടെ സിപി മാത്യു മഹേഷിനെ വിളിച്ച് അടുത്തുവരുത്തി ആശ്വസിപ്പിച്ച് വിടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...