ശബരിമല സന്നിധാനത്ത് മകര വിളക്ക് ദിവസം സിനിമ ഷൂട്ടിങ് നടന്നെന്നു പരാതി

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല സന്നിധാനത്ത് മകര വിളക്ക് ദിവസം സിനിമ ഷൂട്ടിങ് നടന്നെന്നു പരാതി. സംവിധായകന്‍ അനുരാജ് മനോഹറിന്റെ സിനിമയ്ക്ക് എതിരെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പരാതി ലഭിച്ചത്. ദേവസ്വം വിജിലന്‍സ് എസ്പി യോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ ജയകുമാര്‍ ഉത്തരവിട്ടു. നരിവേട്ടയുടെ സംവിധായകന്‍ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ്, വിലക്കുകള്‍ ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് ഷൂട്ട് ചെയ്തു എന്നുള്ളതാണ് പരാതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിനാണ് പരാതി ലഭിച്ചത്.

ഷൂട്ടിംഗ് അനുമതി തേടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നേരത്തെ സമീപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവു ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് അനുമതി നല്‍കാതിരുന്നത്. ശേഷം ശബരിമലയിലെ സുരക്ഷാ ചുമതലയിലുള്ള എഡിജിപിയുമായി സംസാരിച്ച് പമ്പയില്‍ വെച്ച് മാത്രമാണ് ഷൂട്ട് ചെയ്തത് എന്നാണ് അനുരാജ് മനോഹറിന്റെ വാദം. സന്നിധാനത്ത് വെച്ച് ഒരു ഷൂട്ടിങ്ങും നടന്നിട്ടില്ലെന്നും അനുരാജ് പറയുന്നു. പരാതി പരിശോധിക്കാന്‍ കെ ജയകുമാര്‍ വിജിലന്‍സ് എസ്പിയോട് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ചശേഷം ആയിരിക്കും മറ്റു നടപടികള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...