ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ കളളവോട്ട് നടന്നെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ കളളവോട്ട് നടന്നു എന്ന് പരാതി. ഒറ്റപ്പാലം മീറ്റ്‌ന സീനിയര്‍ ബേസിക് സ്‌കൂളിലെ 168, 169 ബൂത്തുകളിലും പടിഞ്ഞാറക്കര എല്‍പി സ്‌കൂളിലെ 163-ാം ബൂത്തിലുമാണ് പരാതി. അമ്പലപ്പാറ എഎല്‍പി സ്‌കൂളിലെ 98-ാം നമ്പര്‍ ബൂത്തിലും കളളവോട്ട് പരാതിയുണ്ട്. ഈ ബൂത്തുകളിലെ ഓരോ വോട്ടുകള്‍ മറ്റാരോ രേഖപ്പെടുത്തി എന്നാണ് ആക്ഷേപം. പിന്നീട് ഇവര്‍ക്ക് ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അവസരം നല്‍കി. അമ്പലപ്പാറയില്‍ നിന്നാണ് ആദ്യത്തെ കളളവോട്ട് പരാതി വരുന്നത്. പ്രഭാകരന്‍ എന്ന വ്യക്തി വോട്ട് ചെയ്യാനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞു എന്ന വിവരം ലഭിച്ചു.

ഉടന്‍ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥര്‍ പ്രഭാകരന് ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അവസരമൊരുക്കുകയുമായിരുന്നു. പിന്നാലെ മീറ്റ്‌ന സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ നിന്നും പരാതി ഉയരുകയായിരുന്നു. ഇവര്‍ക്കെല്ലാം ഉദ്യോഗസ്ഥര്‍ ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...