വാഹനപരിശോധനക്കിടെ പരുക്കേറ്റ യുവാവിനെ പോലീസ് വഴിയിൽ ഉപേക്ഷിച്ച് പോയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : വാഹനപരിശോധനക്കിടെ പരുക്കേറ്റ യുവാവിനെ പോലീസ് വഴിയിൽ ഉപേക്ഷിച്ച് പോയെന്ന് പരാതി. എറണാകുളം കണ്ണമാലി പോലീസിനെതിരെയാണ് ആലപ്പുഴ സ്വദേശികളായ യുവാക്കളുടെ പരാതി. വാഹനം തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്കും പോലീസുകാരനും പരുക്കേറ്റു. ഫോർട്ട്‌ കൊച്ചിയിൽ നിന്ന് ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങിയ ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനിൽ രാജേന്ദ്രനും രാഹുൽ സാബുവിനുമാണ് ദുരനുഭവം. എറണാകുളം ചെല്ലാനം ഹാർബറിന് സമീപത്ത് രാത്രി ഒന്നരയോടെ പോലീസ് ബൈക്കിന് കൈ കാണിച്ചു. നിർത്താനൊരുങ്ങിയ വാഹനം പോലീസ് കടന്നു പിടിച്ചതോടെ മറിഞ്ഞു വീഴുകയായിരുന്നു.

അപകടത്തിൽ അനിലിന്റെ മൂക്കിന്റെ പാലം തകർന്നു. മുഖത്ത് ഗുരുതര പരുക്കുണ്ട്. കണ്ണമാലി പോലീസ് സ്റ്റേഷനിലെ സിപിഒ സാബുമോനും ഗുരുതര പരുക്കേറ്റു. അനിലിനെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് തയ്യാറായില്ലെന്നാണ് പരാതി. ആരോപണം കണ്ണമാലി പോലീസ് നിഷേധിച്ചു. വാഹന പരിശോധനക്കിടെ പോലീസുകാർക്കിടയിലേക്ക് യുവാക്കൾ ബൈക്ക് ഇടിച്ചു കയറ്റിയെന്നാണ് വിശദീകരണം. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും യുവാക്കളാണ് വേണ്ടെന്ന് പറഞ്ഞതെന്നും പോലീസ് പറയുന്നു. പോലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തു. ഗുരുതര പരുക്കേറ്റ അനിലിനെയും സിപിഒ സാബുമോനെയും ശസ്ത്രക്രിയ്ക്ക് വിധേയരാക്കി. പോലീസിനെതിരെ അനിലിന്റെ കുടുംബം ഡിജിപിക്ക് പരാതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...