പാലായിൽ ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സ് യുവതിയെ മയക്കിയ ശേഷം പീഡിപ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാലായിൽ ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സ് യുവതിയെ മയക്കിയ ശേഷം പീഡിപ്പിച്ചതായി പരാതി. പാലാ സ്വദേശിനിയായ വ്യാപാരസ്ഥാപന ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഴ്‌സിനു പുറമെ ഭർത്താവിന്റെ സുഹൃത്തും തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ താമസിച്ചു ഭർതൃപിതാവിനെ പരിചരിക്കാനാണ് മെയിൽ നഴ്‌സ് എത്തിയത്. പകൽ സമയം ഭർത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന നേരത്ത് നഴ്‌സ് ജൂസിൽ മയക്കുമരുന്ന് കലർത്തി യുവതിക്കും ഭർതൃപിതാവിനും നൽകുകയായിരുന്നു.

ജൂസ് കുടിച്ചു അബോധാവസ്ഥയിലായ യുവതിയെ ഇയാൾ പീഡിപ്പിച്ചു എന്നാണ് പരാതി. കൂടുതൽ കണ്ടെത്തുക പകം ബ്രദേഴ്സ് സഹോദരന്മാര്‍ സംഭവത്തിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ക്രൂരമായ പീഡനത്തെത്തുടർന്ന് യുവതി മാനസികമായി ഏറെ തളർന്നിരുന്നു. മാസങ്ങൾ നീണ്ട ആഘാതത്തിൽ നിന്നും മുക്തയായ ശേഷമാണ് ഇപ്പോൾ പോലീസിൽ പരാതി നൽകാൻ തയ്യാറായത്. നഴ്‌സിന് പുറമെ ഭർത്താവിന്റെ സുഹൃത്തായ മറ്റൊരാളും തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്. പാലാ ഡിവൈഎസ്പി കെ. സദന്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. പ്രതികൾ നിലവിൽ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...