മസാജ് ബെല്‍റ്റ്‌ വില്‍ക്കാന്‍ ചെന്നയാള്‍ വൃദ്ധയില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : മസാജ് ചെയ്യുന്ന ബെല്‍റ്റുമായി വീട്ടില്‍കയറി ചെന്ന് വൃദ്ധയില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി. കോഴഞ്ചേരി ചെറുകോല്‍ മഞ്ഞപ്ര വീട്ടിലാണ് സംഭവം നടന്നത്. പ്രായമായി നടക്കാന്‍ ബുദ്ധിമുട്ടുള്ള അമ്മയും വേലക്കാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ പതിനൊന്നു മണിയോടെ മാസാജ് ചെയ്യുന്ന ബെല്‍റ്റ് വില്‍ക്കാന്‍ എന്ന വ്യാജേന ഒരാള്‍ ഈ വീട്ടിലേക്ക് കയറി ചെല്ലുകയും പ്രായമായ അമ്മയുടെ കയ്യില്‍ ബെല്‍റ്റ്‌ കൊടുത്ത ശേഷം ഇട്ട് നോക്കുവാനും വേദന മാറുമെന്ന് പറയുകയുമായിരുന്നു. എന്നാല്‍ ബെല്‍റ്റ് ഇട്ട ശേഷം ഇത് വേണ്ട എന്ന് പറഞ്ഞപ്പോള്‍ ഇട്ട സാധനമായതിനാല്‍ ഇത് തിരികെ എടുക്കില്ലെന്നും ബെല്‍റ്റിന്റെ വിലയായി അയ്യായിരം രൂപ നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഇയാള്‍ പ്രായമായ അമ്മയില്‍ നിന്നും പണവും വാങ്ങി സ്ഥലത്ത് നിന്നും വേഗം കടന്നുകളയുകയും ചെയ്തു. പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പല രീതിയിലുള്ള തട്ടിപ്പുകള്‍ വ്യാപകമാണ്. പ്രായമായ ആളുകള്‍ താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നത്. ഇതിന് പിന്നില്‍ വന്‍ സംഘങ്ങള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഉത്പന്നങ്ങള്‍ ആളുകളില്‍ അടിച്ചേല്‍പ്പിച്ച ശേഷം പണം തട്ടുന്നതാണ് ഇവരുടെ രീതി. ഇത്തരം സംഘങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കാനും അധികൃതര്‍ക്ക് കഴിയുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

ഫോർട്ട്കൊച്ചിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമി

0
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി അമരാവതിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ...

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന്...