യുഎസ് – ഇസ്രയേൽ സംഘർഷം ; ഇറാനിൽ കൊല്ലപ്പെട്ടത് 181 കുട്ടികളെന്ന് യൂണിസെഫ്

For full experience, Download our mobile application:
Get it on Google Play

തെഹ്റാൻ : അമേരിക്ക – ഇസ്രായേൽ സഖ്യത്തിന്റെ ഇറാൻ കടന്നാക്രമണത്തിൽ ഇരുനൂറോളം കുഞ്ഞുങ്ങൾ. ഒരാഴ്ചയായി ഇറാനെതിരെ തുടരുന്ന സൈനിക അധിനിവേശത്തിനിടെ 181 കുട്ടികൾ കൊല്ലപ്പെട്ടതായി യൂണിസെഫ് വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ ഏജൻസിയായ യൂണിസെഫ് വ്യാഴാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യം എടുത്തു പറയുന്നത്. ഏകദേശം 181 കുട്ടികൾ ഇറാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 7 പേർ ലെബനനിലും, ഇസ്രായേലിലും കുവൈത്തിലുമായി 3 കുട്ടികളും മരിച്ചതായി യൂണിസെഫ് റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും വേദനാജനകമായ സംഭവം തെക്കേ ഇറാനിലെ മിനാബിലേതാണ്. ഫെബ്രുവരി 28നാണ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിനുനേരെ ക്ലാസുകൾ നടന്നുകൊണ്ടിരിക്കെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. യൂണിസെഫിൻറെ കണക്കുപ്രകാരം 7നും 12നുമിടയിൽ പ്രായമുള്ള ഏകദേശം 168 കുട്ടികളാണ് മിനാബിൽ കൊല്ലപ്പെട്ടത്. ഇസ്ലാമിക് റവല്യൂഷണറി ​ഗാർഡ് പറയുന്നത് 175 കുട്ടികൾ മരണപ്പെട്ടന്നാണ്. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഈ ആക്രമണങ്ങൾ യുദ്ധത്തിന്റെ ഭീകരതയെ വീണ്ടും ഓർമ്മിപ്പിക്കുന്നതായും, ഇത് കുടുംബങ്ങളേയും സമൂഹത്തേയും തലമുറയോളം ബാധിക്കുമെന്നും യൂണിസെഫ് പ്രസ്താവനയിൽ പറഞ്ഞു.

“കുട്ടികളല്ല ഒരു യുദ്ധത്തിനും തുടക്കമിടുന്നത്. പക്ഷെ, അസ്വീകാര്യമായ വില നൽകേണ്ടി വരുന്നത് അവരാണ്.” യൂണിസെഫ് ചൂണ്ടിക്കാണിച്ചു. യു.എസ് – ഇസ്രായേൽ സഖ്യം ആക്രമണം ആരംഭിച്ചതിനു ശേഷം 20 സ്കൂളുകൾക്കും 10 ആശുപത്രികൾക്കും ഇറാനിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇത് ആയിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസത്തേയും ചികിത്സയേയും ബാധിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പാലിച്ച് സാധാരണക്കാരെയും കുട്ടികളെയും സംരക്ഷിക്കാൻ സകലരും ഒന്നിക്കണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. സ്ഥിതി​ഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും കുട്ടികൾക്കും മറ്റു ദുരിതബാധിതർക്കും പിന്തുണ നൽകുന്നതിനൊപ്പം എല്ലാവിധ സഹായവുമെത്തിക്കാനും യൂണിസെഫ് സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...

ആശങ്കയ്ക്ക് വിരാമം; കെ.ടി.യുവിൽ അഞ്ചാം സെമസ്റ്ററിലെ ഇയർ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി

0
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി....