കോന്നി എന്‍.എസ്.എസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി എന്‍.എസ്.എസ് കോളേജില്‍ സീനിയേഴ്സിനെ ബഹുമാനിച്ചില്ല എന്നാരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായ സോനു സുനിലിനാണ് മര്‍ദ്ദനമേറ്റത്‌. കോളേജിലെ എസ്.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് സോനു സുനിലിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കോളേജ് ഡേ യുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുവാന്‍ കോന്നി എന്‍.എസ്.എസ് കോളേജില്‍ എത്തിയതായിരുന്നു സോനു സുനില്‍. ഈ സമയം അവിടെ ഉണ്ടായിരുന്ന എസ്.എഫ്.ഐ നേതാവിന്റെ  നേതൃത്വത്തിലുള്ള സംഘം സോനുവിനെ തടഞ്ഞു നിര്‍ത്തുകയും നീ എന്താ ഷോ കാണിക്കുകയാണോ സീനിയേഴ്സിനെ നീ ബഹുമാനിക്കണം എന്ന് പറഞ്ഞ് തലക്ക് അടിക്കുകയും തറയില്‍ തള്ളിയിട്ട് ക്രൂരമായി ചവിട്ടുകയുമായിരുന്നു.

ഇരുപത് പേര്‍ അടങ്ങുന്ന സംഘമാണ് മര്‍ദിച്ചത് എന്നും മര്‍ദനമേറ്റ വിദ്യാര്‍ഥി പറയുന്നു. എന്നാല്‍ വിഷയത്തില്‍ കോളേജ് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇങ്ങനെ ഒരു സംഭവം നടന്നതായി അറിയുകപോലും ഇല്ല എന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. ആശുപത്രിയില്‍ നിന്നും കിട്ടിയ ഇന്റിമേഷന്‍ അനുസരിച്ചാണ് കോന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...

ആശങ്കയ്ക്ക് വിരാമം; കെ.ടി.യുവിൽ അഞ്ചാം സെമസ്റ്ററിലെ ഇയർ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി

0
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി....