വിധവ പെന്‍ഷന്‍ അപേക്ഷയുമായി എത്തിയ സ്ത്രീ നഗരസഭയിലെ ഉദ്യോഗസ്ഥയെ കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വിധവ പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനായി എത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം നടന്നത്. നഗരസഭയിലെ റവന്യു ഇന്‍സ്‌പെക്ടര്‍ ധന്യ ജയറാമിനാണ് കൈയ്യില്‍ കടിയേറ്റത്. വിധവ പെന്‍ഷന്റെ അപേക്ഷയുമായി വന്നപ്പോള്‍ പുനര്‍ വിവാഹിതയല്ലെന്ന രേഖ സമര്‍പ്പിക്കാന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രകോപിതയായ സ്ത്രീ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇവര്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണോ എന്ന് സംശയമുണ്ട്. ഓഫിസിലെ ഫയലുകള്‍ എല്ലാം വാരിവലിച്ചെറിഞ്ഞ നിലയിലാണ്.

ധന്യ ജയറാമിനെ ഉപദ്രവിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച രണ്ട് വനിതാ ജീവനക്കാര്‍ക്കും പരിക്കേറ്റു. രേഖ, ആരിഫ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒടുവില്‍ പോലീസ് എത്തി ഇവരെ ഇവിടെ നിന്നും മാറ്റുകയായിരുന്നു. സംഭവത്തിനുശേഷം സ്ത്രീയുടെ ബന്ധുക്കളെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജീവനക്കാര്‍ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണമെന്നും ശിഖർ ധവാൻ

0
ദില്ലി: നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്‍റെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ; കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത സംബന്ധിച്ച്...

0
കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര...

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി ‌ആവശ്യം തള്ളി ഹൈക്കോടതി

0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി...

മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി

0
മുംബൈ: മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി. മുംബൈയിൽ സമരത്തിനിടെ...