വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാങ്ങപ്പാറയിൽ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ ശ്രീകാര്യം പോലീസ് പിടികൂടി. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശികളായ അരുൺ ദാസ് (25), ആൽബി (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ​ശനിയാഴ്ച രാത്രി പാങ്ങപ്പാറ തിരുനഗറിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 0.468 കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നഗരത്തിൽ രാത്രികാലങ്ങളിൽ കഞ്ചാവ് വിൽപ്പനാ സംഘങ്ങൾ പ്രവർത്തിക്കുന്നെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധനയ്ക്കുള്ള നടപടികളിലാണ് പോലീസ്.

ആന്ധ്രപ്രദേശിൽനിന്ന് കേരളത്തിലേക്ക് ആഡംബര കാറിൽ ഏഴര കിലോഗ്രാം കഞ്ചാവുമായി എത്തിയ യുവാവിനെയും ശനിയാഴ്ച ഡാൻസാഫ് സംഘം തിരുവനന്തപുരം അതിർത്തിയിൽ പിന്തുടർന്നു പിടികൂടിയിരുന്നു. കുറ്റിച്ചൽ മണ്ണൂർകര അരികിൽ എം.വി.ഹൗസിൽ പ്രശാന്താണ് (38) അറസ്റ്റിലായത്. ചാക്കുകളിലാക്കിയ കഞ്ചാവ് കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...